പാവപ്പെട്ടവര്‍ക്ക് ഔറംഗാബാദില്‍ റൊട്ടി ബാങ്ക്

ഔറംഗാബാദില്‍ റൊട്ടി ബാങ്ക് ആരംഭിച്ചു. വിശന്നു വലയുന്നവര്‍ക്ക് അത്താണിയായാണ് റൊട്ടി ബാങ്ക് ആരംഭിച്ചത്. പാവപ്പെട്ടവര്‍ക്കും രോഗബാധയാല്‍ വലയുന്നവര്‍ക്കും തൊഴില്‍രഹിതര്‍ക്കും റൊട്ടി ബാങ്കില്‍ നിന്ന് ഭക്ഷണമെടുക്കാം. റൊട്ടി ബാങ്കിലേക്ക് ആഹാരം നല്‍കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഭക്ഷണം സംഭാവന നല്‍കാം. ഇന്ത്യയിലെ രണ്ടാമത്തെ റൊട്ടി ബാങ്കാണ് ഔറംഗാബാദില്‍ തുടങ്ങിയത്. നേരത്തെ യു.പിയിലെ ബുന്ദേല്‍ഖന്ദിലും സമാനമായ റൊട്ടി ബാങ്ക് തുടങ്ങിയിരുന്നു.
ഹാറൂണ്‍ മുക്തി ഇസ്ലാമിക് സെന്റര്‍ സ്ഥാപകന്‍ യൂസഫ് മുകാതിയുടെ നേതൃത്വത്തിലാണ് ഔറംഗാബാദിലെ റൊട്ടി ബാങ്ക് ആരംഭിച്ചത്. പട്ടിണി മൂലം വലയുന്ന നിരവധി പേരെ താന്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന് യൂസഫ് പറഞ്ഞു. അവര്‍ക്ക് ഒരു കൈത്താങ്ങാകുന്നതിന് വേണ്ടിയാണ് റൊട്ടി ബാങ്ക് ആരംഭിച്ചത്. ഭാര്യയോടും അഞ്ച് സഹോദരിമാരോടും കൂടിയാലോചിച്ചാണ് യൂസഫ് റൊട്ടി ബാങ്ക് ആരംഭിച്ചത്. ഈ മാസം അഞ്ചിന് റൊട്ടി ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു.
ആദ്യ ദിനം തന്നെ 250 പേര്‍ റൊട്ടി ബാങ്കിലേക്ക് ഭക്ഷണം സംഭാവന ചെയ്തു. വീട്ടില്‍ തയ്യാറാക്കുന്ന രണ്ട് ചപ്പാത്തിയും വെജിറ്റബിള്‍ അല്ലെങ്കില്‍ നോണ്‍ വെജിറ്റബിള്‍ കറിയുമാണ് ഓരോരുത്തരില്‍ നിന്നും സ്വീകരിക്കുന്നത്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 11 മണി വരെയാണ് റൊട്ടി ബാങ്കിന്റെ പ്രവര്‍ത്തന സമയം. റൊട്ടി ബാങ്കില്‍ ഭക്ഷണം നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള ഓരോ നിക്ഷേപകനും ഒരു പ്രത്യേക കോഡ് നല്‍കും. തുടര്‍ന്ന് ഇവര്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























