പത്തു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി പാചകവാതക സബ്‌സിഡിയില്ല

പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി പാചകവാതക സബ്‌സിഡി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജനുവരി ഒന്നുമുതല്‍ തീരുമാനം നടപ്പാക്കും. കേന്ദ്ര എണ്ണ മന്ത്രാലയം ആണ് ഇന്നലെ പുതിയ തീരുമാനം അറിയിച്ചത്. എല്‍പിജി കണക്ഷന്‍ ഭാര്യയുടെ പേരില്‍ ആണെങ്കിലും ഗൃഹനാഥന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സബ്‌സിഡി നിര്‍ത്തലാക്കും. ആദായനികുതിയെ അടിസ്ഥാനമാക്കി ഉപഭോക്താവ് സ്വയം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണു സബ്‌സിഡി നിര്‍ണയിക്കുന്നത്. രാജ്യത്തെ പൗരന്മാരെ വിശ്വാസത്തിലെടുത്താണ് ഈ നടപടിയെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ജനുവരി മുതല്‍ സിലിണ്ടര്‍ അനുവദിക്കുന്നത് ഈ അടിസ്ഥാനത്തിലായിരിക്കും. 2014-15 ധനകാര്യ വര്‍ഷത്തെ വരുമാനമാണ് ഇതിനു കണക്കിലെടുക്കുക. ഓരോ വര്‍ഷവും തലേ ധനകാര്യവര്‍ഷം ആദായനികുതി വകുപ്പിനു നല്കിയ നികുതി റിട്ടേണ്‍ ഇതിനു പരിഗണിക്കും.
10 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള എത്രപേര്‍ എല്‍പിജി വരിക്കാരായി ഉണ്ടെന്നതിനു പെട്രോളിയം മന്ത്രാലയത്തില്‍ കണക്കില്ല. 2014-15ല്‍ 40,551 കോടി രൂപ എല്‍പിജി സബ്‌സിഡിയായി ചെലവായിരുന്നു. ഈ വര്‍ഷം സബ്‌സിഡി ചെലവ് ഇതിന്റെ പകുതിയേ വരൂ.
ഒരു കുടുംബത്തിനു വര്‍ഷത്തില്‍ സബ്‌സിഡിയുള്ള പന്ത്രണ്ടു സിലിണ്ടര്‍ വരെ ലഭിക്കുന്നുണ്ട്. പത്തു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഇനി മുതല്‍ ഇത് ലഭിക്കില്ല. നിലവില്‍ 16. 35 കോടി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























