ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിച്ചു; സ്ത്രീയടക്കമുള്ള മൂന്നംഗ സംഘത്തിനെതിരെ നരഹത്യാശ്രമ കുറ്റം ചുമത്തി പോലീസ് അറസ്റ്റ്

കാർ തട്ടിയതിനെ തുടർന്ന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിച്ച് ഡൽഹി സ്വദേശികൾ. സ്ത്രീയടക്കമുള്ള മൂന്നംഗ സംഘത്തിനെതിരെ നരഹത്യാശ്രമ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. .എരമല്ലൂർ ചമ്മനാട് മലയിൽ വീട്ടിൽ ഗംഗാധരക്കുറുപ്പിന്റെ മകൻ എം.ജി. രാജേഷിനാണ് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.അശോക് വിഹാർ സബ് ഡിവിഷനിലെ എ.സി.പി. ഓഫീസിൽ ജോലിചെയ്യുന്ന രാജേഷ് ആറ് കിലോമീറ്റർ അകലെയുള്ള തിലക് നഗറിലെ പോലീസ് കോളനിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. അമിത വേഗത്തിൽ മുന്നിൽ പോയ കാർ പൊടുന്നനെ ബ്രേക്ക് ചെയ്തതോടെ രാജേഷിന്റെ കാർ ഇതിൽ തട്ടി. ഇതിൽ പ്രകോപിതരായ മൂന്നംഗ സംഘം മരക്കഷ്ണമുപയോഗിച്ച് രാജേഷിന്റെ കാറിന്റെ ചില്ലുകൾ തകർത്ത്, സീറ്റിലിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അമ്മയും മക്കളുമാണ് ആക്രമിച്ചവർ.
ഇതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഇഷ്ടികക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. രഘുവീർ നഗറിൽ വെച്ചാണ് ആക്രമണം നടന്നത്. പഞ്ചാബി ബാഗിലെ മഹാരാജ അഗ്രവൈൻ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച രാജേഷിന്റെ തലയ്ക്ക് എട്ട് തുന്നലുകൾ ഉണ്ട്. കേസെടുത്ത ത്യാല പോലീസ് ആക്രമണം നടത്തിയ മൂവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ തിഹാർ ജയിലിലേക്ക് മാറ്റി. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കണ്ണിനും പരിക്കേറ്റു.
https://www.facebook.com/Malayalivartha


























