പ്രണയ വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ഭാര്യയുടെ വിവാഹ സാരിയിൽ ജീവനൊടുക്കി ഭർത്താവ്...

കല്യാണം കഴിഞ്ഞ് രണ്ടാം ദിനം ഭാര്യയുടെ വിവാഹ സാരിയില്‍ തൂങ്ങി മരിച്ച് യുവാവ്. തമിഴ്നാട് റാണിപ്പേട്ട് സ്വദേശി ശരവണന്‍ (27) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ശരവണനും ചെങ്കല്‍പേട്ട് സ്വദേശിയായ ശ്വേത (21)യും തമ്മിലുള്ള വിവാഹം നടന്നത്. പുലര്‍ച്ചെ ശ്വേതയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മുറിയില്‍ നിന്ന് ഓടി പുറത്തിറങ്ങിയ ശ്വേത ബോധരഹിതയായി വീണു.
തുടര്‍ന്ന് മാതാപിതാക്കള്‍ മുറിക്കുള്ളില്‍ നോക്കിയപ്പോഴാണ് ശരവണനെ വിവാഹ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചെങ്കല്‍പേട്ട് പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ശരവണനും ശ്വേതയും കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.
ഇരു വീട്ടുകാരും ചേര്‍ന്ന് ആഡംബരമായാണ് വിവാഹം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി ശ്വേതയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച ശരവണന്‍ ഹണിമൂണിന് പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെ പറ്റിയും പറഞ്ഞിരുന്നു. ശരവണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ചെന്നൈ റാണിപ്പേട്ടയിൽ താമസിച്ചിരുന്ന ശരവണൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറ് മാസം മുൻപാണ് ശരവണന്റെ വിവാഹം വീട്ടുകാർ ആലോചിച്ചു തുടങ്ങിയത്. ഏതൊക്കെ ആലോചനകൾ വന്നിട്ടും ഒന്നിനും ശരവണൻ സമ്മതിച്ചില്ല.
ശരവണന്റെ മനസ്സിൽ കളിക്കൂട്ടുകാരിയായ ശ്വേതയായിരുന്നു. തുടർന്ന് ഈ ബന്ധത്തെക്കുറിച്ച് ശ്വേതയുടെ വീട്ടുകാരുമായി സംസാരിച്ചു. ഇരുകൂട്ടർക്കും എതിർപ്പ് ഉണ്ടായിരുന്നില്ല. തുടർന്ന് ഞായറാഴ്ച ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു. ആദ്യ ദിവസം ശ്വേതയുടെ വീട്ടിലായിരുന്നു ദമ്പതികൾ കഴിഞ്ഞിരുന്നത്.
ചൊവ്വാഴ്ച, ദമ്പതികൾ ശരവണന്റെ വീട്ടിൽ എത്തി. ഒരുപാട് നേരം സംസാരിച്ചിരുന്ന ഇരുവരും പിന്നീട് ക്ഷേണാതെ തുടർന്ന് കിടന്നുറങ്ങി എന്ന് ഭാര്യ ശ്വേതാ പോലീസിനോട് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ശരവണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്കൽപട്ട് പോലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് ശ്വേതയേയും മാതാപിതാക്കളേയും ചോദ്യം ചെയ്തു വരികയാണ്. ശരവണന്റെ ഫോൺ പോലീസ് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























