ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം തുടങ്ങി; വ്യാഴാഴ്‌ച ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്കിൽനിന്ന് കമാൻഡുകൾ അയച്ചു

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 3 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉറക്കത്തിലാണ്. ചാന്ദ്ര പകല്‍ അവസാനിച്ചതോടെയാണ് ഊര്‍ജ്ജ സംരക്ഷണത്തിനായി ചന്ദ്രയാന്‍ 3ന്‍റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ സൂര്യൻ ഉദിച്ചിരുന്നു. അത് ഉണരുമോ എന്ന കാത്തിരിപ്പിലാണ് രാജ്യം.
ഇപ്പോൾ ഇതാചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് . വ്യാഴാഴ്‌ച ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്കിൽനിന്ന് കമാൻഡുകൾ അയച്ചു . പക്ഷെ ലാൻഡർ പ്രതികരിച്ചില്ല. നേരിട്ടും ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ വഴിയുമാണ് കമാൻഡ് അയച്ചത്.
ഇന്നും ശ്രമം തുടരും. ഭൂമിയിൽനിന്ന് നൽകുന്ന നിർദേശം സ്വീകരിക്കാനുള്ള സംവിധാനം പ്രവർത്തന സജ്ജമായിട്ടില്ലെന്നാണ് നിഗമനം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 17 ദിവസമായി അതിശൈത്യത്തിൽ കഴിഞ്ഞ ഇരുപേടകങ്ങളിലെ ഉപകരണങ്ങൾക്കും മറ്റ് സംവിധാനങ്ങൾക്കും അതിജീവിക്കാൻ കഴിയുമോ എന്ന് സംശയമുണ്ട്. രണ്ടാഴ്‌ച നീണ്ട രാത്രിക്കുശേഷം മേഖലയിൽ സൂര്യപ്രകാശം പരക്കുന്നതേയുള്ളൂ.
പേടകങ്ങളിലെ സൗരോർജപാനലുകളിൽ സൂര്യപ്രകാശം പൂർണതോതിൽ പതിക്കുകയും ബാറ്ററികൾ ചാർജാവുകയും വേണം. പേടകങ്ങളിലെ താപനിലയും ഉയരണം. രാത്രികാല താപനില മൈനസ് 200 ഡിഗ്രിസെൽഷ്യസുവരെ താഴ്‌ന്നിരുന്നു. കഴിഞ്ഞ നാലിനാണ് ലാൻഡറും റോവറും സ്ലീപ്പ് മോഡിലായത്. ലാൻഡർ പ്രവർത്തിച്ചാൽ മാത്രമേ റോവറുമായുള്ള ആശയവിനിമയം സാധ്യമാകുകയുള്ളൂ.
https://www.facebook.com/Malayalivartha


























