വീണ്ടും അരുണാചലിൽ തൊട്ട് ചൈനീസ് തീക്കളി... പണി കൊടുത്ത് കേന്ദ്രമന്ത്രി... അടിക്ക് തിരിച്ചടിയുമായി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് വേദിയായ ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര വാര്‍ത്താവിതരണ-കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. അരുണാചലില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ചൈന പ്രവേശനം നിഷേധിച്ച പശ്ചാത്തലത്തില്‍ പ്രതിഷേധ സൂചകമായാണ് മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്.
അരുണാചലില്‍ നിന്നുള്ള മൂന്നു വുഷു താരങ്ങള്‍ക്കാണ് ചൈന ഏഷ്യന്‍ ഗെയിംസിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ഇന്ത്യന്‍ വുഷു ടീമിലെ ബാക്കി ഏഴു താരങ്ങളും ചൈനയിലെത്തിയിട്ടുണ്ട്. ചൈനയുടെ നടപടി വിവേചനപരമാണെന്നും ഇന്ത്യന്‍ പൗരന്മാരോട് ഒരു തരത്തിലുള്ള വംശീയ വിവേചനവും രാജ്യം അനുവദിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഇന്ത്യന്‍ പൗരന്മാരെ താമസിക്കുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായി പരിഗണിക്കുന്നത് ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ ഏഷ്യന്‍ ഗെയിംസിന്റെ സത്തയെ ലംഘിക്കുന്നതായും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസിന്റെ ആവേശം കെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” വാസസ്ഥലത്തിന്റെയോ വംശീയതയുടെയോ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരന്മാരെ വ്യത്യസ്തമായി പരിഗണിക്കുന്നതിനെ രാജ്യം ശക്തമായി നിരാകരിക്കുന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഇന്നും, എന്നും അങ്ങനെയായിരിക്കും.
ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസിന്റെ സത്തയെയും നിയമങ്ങളെയും ലംഘിക്കുന്നതാണ്. അംഗരാജ്യങ്ങളില്‍ നിന്നുമുളള മത്സരാര്‍ത്ഥികളോടുള്ള വിവേചനം വ്യക്തമായി നിരോധിക്കുന്ന നിയമത്തിന്റെ ലംഘനമാണ്- വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
നെയ്മാന്‍ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നീ താരങ്ങള്‍ ഹ്വാംഗ്ഷൂ ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് അവരുടെ അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ സ്വീകരിച്ചു. ഇത് എന്‍ട്രി വിസയായും പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ബുധനാഴ്ച ഏഷ്യന്‍ ഗെയിംസിനു പോകാനിരിക്കെ യാത്രാരേഖ ഡൗണ്‍ലോഡ് ചെയ്യാനായില്ല.ബാക്കിയുള്ള 10 വുഷു കളിക്കാര്‍ അത്തരം പ്രശ്നങ്ങളൊന്നും നേരിട്ടില്ല.
പ്രവേശനം നിഷേധിച്ച മൂന്നു കായിക താരങ്ങളും നിലവില്‍ ഡല്‍ഹിയിലെ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഹോസ്റ്റലിലാണ്. വിഷയത്തില്‍ ഏഷ്യന്‍ ഗെയിംസ് സംഘാടകരോടും ഏഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിനോടും ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. ചൈനയുടെ നടപടിയെ അപലപിച്ച് മുന്‍ കായിക മന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു.
‘ഇത് സ്പോര്‍ട്സിന്റെ മനോഭാവത്തെയും ഏഷ്യന്‍ ഗെയിംസിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെയും ലംഘിക്കുന്നു. അരുണാചല്‍ പ്രദേശ് ഒരു തര്‍ക്ക പ്രദേശമല്ല.മറിച്ച് ഇന്ത്യയുടെ ഭാഗമാണ്. അരുണാചല്‍ പ്രദേശിലെ മുഴുവന്‍ ജനങ്ങളും ചൈനയുടെ നിയമവിരുദ്ധ അവകാശവാദത്തെ എതിര്‍ക്കുന്നു.
എന്നാല്‍, ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ എല്ലാ രാജ്യത്തെയും താരങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും നിയമപരമായ രേഖകളുള്ള എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്നുമാണ് വിവാദത്തില്‍ ചൈനയുടെ പ്രതികരണം. അത്ലറ്റുകള്‍ വിസ സ്വീകരിക്കാത്തതാണ് കാരണമെന്ന് ഏഷ്യന്‍ ഒളിമ്പിക് ധാര്‍മ്മിക സമിതി അധ്യക്ഷന്‍ വെയ് ജിഷോംഗ് പറഞ്ഞു. അരുണാചല്‍ പ്രദേശ് എന്നു വിളിക്കപ്പെടുന്ന സ്ഥലം അറിയില്ലെന്നും ദക്ഷിണ ടിബറ്റ് എന്നറിയപ്പെടുന്ന മേഖല തങ്ങളുടെ അതിര്‍ത്തി പ്രദേശമാണെന്നുമാണ് ചൈനയുടെ വാദം.
https://www.facebook.com/Malayalivartha


























