അഴിമതിക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനോട് ഹാജരാകാന്‍ സിബിഐ പ്രത്യേക കോടതി

ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനോട് ഒക്ടോബര്‍ നാലിനു ഹാജരാകാന്‍ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയുടെ നിര്‍ദേശം. ഭാര്യ റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരും ഹാജരാകണം.
ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി, തേജസ്വി യാദവ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചതായി കഴിഞ്ഞ ദിവസം സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ജൂലൈ മൂന്നിനാണ് ഇവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയിലെ നിയമനങ്ങള്‍ക്കു പകരമായി ഉദ്യോഗാര്‍ഥികളില്‍ നിന്നു തുച്ഛ വിലയ്ക്കു ഭൂമി കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരില്‍ എഴുതി വാങ്ങിയെന്നതാണു കേസ്.
https://www.facebook.com/Malayalivartha


























