2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം... സെപ്തംബര്‍ 30 വരെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കുമെന്ന് ആര്‍.ബി.ഐ

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം. സെപ്തംബര്‍ 30 വരെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കുമെന്നാണ് ആര്‍.ബി.ഐ അറിയിച്ചിരിക്കുന്നത്. മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയെന്നാണ് ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് അറിയിച്ചത്. മെയ് 23 മുതലായിരുന്നു കറന്‍സി മാറ്റിയെടുക്കാന്‍ അവസരം.
ബാങ്കുകളില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകള്‍ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാം. പ്രത്യേക അപേക്ഷയോ ഐഡി പ്രൂഫോ ആവശ്യമില്ല. പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് പരിധിയില്ല. പക്ഷേ, കെ.വൈ.സി, മറ്റു ക്യാഷ് ഡെപ്പോസിറ്റ് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്.
2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018–19ല്‍ അവസാനിപ്പിച്ചു. നോട്ടുകളിലേറെയും 2017 മാര്‍ച്ചിനു മുന്‍പ് അച്ചടിച്ചവയാണ്.
https://www.facebook.com/Malayalivartha


























