ശീതനിദ്രയില്‍ ഇരുപേടകങ്ങളും... ചാന്ദ്രയാന്‍ 3 ദൗത്യ ലാന്‍ഡറിനെയും റോവറിനെയും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ഇന്നു കൂടി ഐഎസ്ആര്‍ഒ ശ്രമം നടത്തും....

ചാന്ദ്രയാന്‍ 3 ദൗത്യ ലാന്‍ഡറിനെയും റോവറിനെയും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശനിയാഴ്ച കൂടി ഐഎസ്ആര്‍ഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ 18 ദിവസമായി ശീതനിദ്രയിലാണ് ഇരുപേടകങ്ങളും. ലാന്‍ഡര്‍ ഇരിക്കുന്ന ശിവശക്തി പോയിന്റില്‍ സൂര്യപ്രകാശം പൂര്‍ണതോതില്‍ എത്തിയിരിക്കുകയാണ്.
100 മീറ്റര്‍ അപ്പുറത്തുള്ള റോവറിലെ സൗരോര്‍ജപാനലിലും സൂര്യപ്രകാശം എത്തിയതായാണ് നിഗമനമുള്ളത്. ബാറ്ററി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങേണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ സെന്ററായ ഇസ്ട്രാക്കില്‍നിന്ന് കമാന്‍ഡുകള്‍ അയച്ചെങ്കിലും ലാന്‍ഡര്‍ പ്രതികരിച്ചില്ല.
ദക്ഷിണധ്രുവത്തിലെ രാത്രി താപനില മൈനസ് 200 ഡിഗ്രിസെല്‍ഷ്യസുവരെ താണിരുന്നു. രണ്ടാഴ്ച നീളുന്ന ഈ അതിതീവ്ര തണുപ്പിനെ അതിജീവിക്കാന്‍ ഇരു പേടകങ്ങള്‍ക്കും കഴിഞ്ഞോയെന്നറിയാന്‍ ഒരു ദിവസം കൂടി കാക്കേണ്ടിവരും. ദക്ഷിണധ്രുവത്തെപ്പറ്റി നിര്‍ണായക വിവരങ്ങളും ചിത്രങ്ങളും രണ്ടാഴ്ച നീണ്ട പര്യവേക്ഷണ കാലാവധിയില്‍ ഇവ ലഭ്യമാക്കിയിരുന്നു.
ചാന്ദ്രപ്രതലത്തിനടിയില്‍ ജലസാന്നിധ്യത്തെപ്പറ്റിയുള്ള വിവരങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നതാണ്. പേടകങ്ങള്‍ അയച്ച വിവരങ്ങള്‍ ശാസ്ത്രലോകം പഠിക്കുകയാണ്. ചന്ദ്രനില്‍ പകല്‍ അവസാനിച്ചതോടെ സുരക്ഷയ്ക്കായി കഴിഞ്ഞ അഞ്ചിനാണ് പേടകങ്ങളെ സ്ലീപ് മോഡിലാക്കിയത്.ഏതായാലും ഇന്നും കൂടി ഇരുപേടകങ്ങളേയും ഉണര്‍ത്താന്‍ ശ്രമം ഐഎസ് ആര്‍ ഒ നടത്തും.
https://www.facebook.com/Malayalivartha


























