തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തമിഴ്‌നാടിന്റെ തെക്കന്‍ തീരദേശ ജില്ലകളായ രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെയും ശക്തമായി തന്നെ തുടര്‍ന്നു. തീരദേശ ജില്ലകളില്‍ പല സ്ഥലങ്ങളിലും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയില്ല. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.
രാമേശ്വരത്ത് 67.2 മില്ലീമീറ്റര്‍, തങ്കച്ചിമഠത്തില്‍ 51 മി.മീ., പാമ്പനില്‍ 38 മി.മീ., പാപനാശത്ത് 23 മി.മീ. എന്നിങ്ങനെ മഴ ലഭിച്ചു. നവംബറിലും ഡിസംബര്‍ പകുതിയിലും വെള്ളപ്പൊക്കമുണ്ടായ തൂത്തുക്കുടി ജില്ലയില്‍ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുന്നതേയുള്ളൂ. ഇതിനിടയിലാണ് വീണ്ടും മഴ തുടങ്ങിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ തീരത്താണ് മഴയ്ക്കു സാധ്യത. എങ്കിലും ചെന്നൈയുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലും ചെറിയ തോതില്‍ മഴ പെയ്‌തേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























