മുതലയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു.... ഒഡീഷയിലെ ഭിതാര്‍കനിക നാഷണല്‍ പാര്‍ക്കിന് സമീപമാണ് സംഭവം

മുതലയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. ഒഡീഷയിലെ ഭിതാര്‍കനിക നാഷണല്‍ പാര്‍ക്കിന് സമീപമുള്ള രാജ്പുര്‍ ഗ്രാമത്തിലെ ബനമാലി പാത്ര (65) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ബ്രഹ്മണി നദിക്ക് സമീപമാണ് സംഭവം. 65കാരനെ ആക്രമിച്ചശേഷം മുതല പുഴയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് നദിക്കരയില്‍ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്.
അതേസമയം മൂന്നാഴ്ച മുമ്പ് ഇതേ ഗ്രാമത്തിലെ അഭയ റൗത്ത് (62) എന്നയാളും മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























