തലസ്ഥാനത്ത് എഎപി നേതാവിനെ കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ കൊലപ്പെടുത്തി മൃതദേഹം ചതുപ്പുനിലത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ധീരേന്ദ്ര ഇഷ്‌വാര്‍ എന്ന എഎപി നേതാവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ധീരേന്ദ്രയുടെ ശരീരത്തില്‍ ഒന്നിലധികം കുത്തുകളുണ്ടായിരുന്നുവെന്നും ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയില്‍ ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
മാരകമായ എന്തോ ആയുധം ഉപയോഗിച്ച് മുഖം തകര്‍ക്കുകയും ചെയ്തിരുന്നു. ബെഗുംപൂരിലെ ചതുപ്പു നിലത്തില്‍ നിന്നാണ് പൊലീസിന് മൃതദേഹം ലഭിച്ചത്.
എഎപിയുടെ പുര്‍വഞ്ചര്‍ വിങ് ജില്ലാ പ്രസിഡന്റാണ് ഇഷ്‌വാര്‍. രണ്ടാഴ്ചയ്ക്കു മുന്‍പ് ധീരേന്ദ്ര ഒരു യോഗാ കേന്ദ്രം തുടങ്ങിയിരുന്നുവെങ്കിലും സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് അത് അടച്ചുപൂട്ടിയിരുന്നു.
ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഞായറാഴ്ച വൈകുന്നേരം ഇഷ്‌വാര്‍ പുറത്തുപോയിരുന്നു. ആറുമണിയോടെ വീട്ടില്‍ നിന്നു പോയ അദ്ദേഹം 7.30 ഓടെ വീട്ടിലേക്ക് വിളിക്കുകയും തിരികെ വരികയാണെന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍ പിറ്റേന്നും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് വീട്ടില്‍നിന്നും 100 മീറ്റര്‍ അകലെയുള്ള ചതുപ്പുനിലത്തില്‍ പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഇഷ്‌വാര്‍ ധരിച്ചിരുന്ന ജാക്കറ്റ് കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























