നദിയിലിറങ്ങി സെല്‍ഫിയെടുക്കവേ ഒരുകുടുംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു

വീണ്ടും ഒരു സെല്‍ഫി ദുരന്തം കൂടി. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത്തരമൊരു ദാരുണ വാര്‍ത്ത പുറത്തുവന്നത്.
അമരാവതിയാറ്റിന്‍ തീരത്തിറങ്ങി മൊബൈല്‍ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ദമ്പതിമാര്‍ അടക്കം നാലുബന്ധുക്കളാണ് മുങ്ങിമരിച്ചത്. തമിഴ്‌നാട് ഉദുമല്‍പേട്ട താരാപുരം സ്വദേശികളായ അരുള്‍ ജോയ്‌സ് രാജ് (33), ഭാര്യ സിന്ധുപ്രിയ (28), സിന്ധുവിന്റെ സഹോദരന്‍ ഗിഫ്റ്റണ്‍ രാജകുമാര്‍ (26), ബന്ധുവിന്റെ മകന്‍ ആന്‍ഡ്രൂസ് (23) എന്നിവരാണ് മരിച്ചത്. കേരളതമിഴ്‌നാട് അതിര്‍ത്തിയിലെ അമരാവതിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
മുട്ടോളം വെള്ളത്തില്‍ ഇറങ്ങിനിന്ന് ആന്‍ഡ്രൂസാണ് സെല്‍ഫിയെടുത്തത്. ഏറ്റവും താഴെയിറങ്ങിനിന്ന സിന്ധുപ്രിയ ഇതിനിടെ കാല്‍വഴുതി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ഇതുകണ്ട് മറ്റ് മൂന്നുപേരും വെള്ളത്തിലേക്ക് ചാടി. പാലത്തിനുവേണ്ടിയെടുത്ത കുഴികളും ചുഴികളും ഉള്ള മേഖലയാണിത്. വെള്ളത്തില്‍ ചാടിയ മൂന്നുപേരും സിന്ധുവും പിന്നീട് ഉയര്‍ന്നുവന്നില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. 2015 ല്‍മാത്രം അമരാവതിയില്‍ 12 പേരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























