പ്രണയബന്ധം തകർന്നതിൽ മനംനൊന്ത് മക്കൾക്കൊപ്പം ട്രെയിനിന് മുമ്പിൽ ചാടി:- മണിക്കൂറുകളുടെ വ്യത്യാസത്തിൽ മറ്റൊരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥനും:- പുറത്തായത് ആറ് വർഷം മറച്ച സംഭവം...

പ്രണയബന്ധം തകർന്നതിൽ മനംനൊന്ത് റെയിൽവേ ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസങ്ങളിലാണ് രണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ട്രെയിനിന് മുൻപിൽ ചാടി മരിച്ചത്. തമിഴ്നാട്ടിലെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മിയും(30), സൊക്കലിംഗ പാണ്ഡ്യനുമാണ് ആത്മഹത്യ ചെയ്തത്. രണ്ട് മക്കൾക്കൊപ്പമായിരുന്നു ജയലക്ഷ്മി ട്രെയിനിന് മുൻപിൽ ചാടിയത്. വിവരമറിഞ്ഞ് മണിക്കൂറുകൾക്കകം സൊക്കലിംഗ പാണ്ഡ്യനും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
മധുരയിലും ചെങ്കോട്ടയിലുമായാണ് ഇരുവരും ജീവനൊടുക്കിയത്. റെയില്‍വേ പൊലിസ് ഉദ്യോഗസ്ഥയായ ജയലക്ഷ്മി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം രണ്ടു മക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ക്ക് കഴിഞ്ഞ ആറു വര്‍ഷമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ സൊക്കലിംഗ പാണ്ഡ്യനുമായി ബന്ധമുണ്ടായിരുന്നു. സൊക്കലിംഗ പാണ്ഡ്യനും വിവാഹ ബന്ധം വേര്‍പെടുത്താനുള്ള നിയമ പോരാട്ടത്തിലായിരുന്നു.
ഇതിനു ശേഷം വിവാഹം ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരുവരും. ലക്ഷക്കണക്കിനു രൂപയും കാറും ജയലക്ഷ്മിയില്‍ നിന്നും സൊക്കലിംഗപാണ്ഡ്യന്‍ വാങ്ങിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് സൊക്കലിംഗപാണ്ഡ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ജയലക്ഷ്മി അറിയുന്നത്. തുടര്‍ന്ന് ഈ സ്ത്രീയെ വിളിച്ച് ജയലക്ഷ്മി ഭീഷണിപ്പെടുത്തി. ഇതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളിയിലേക്കു സ്ഥലം മാറ്റി.
ഇതിനു പിന്നാലെ ഇവർ മെഡിക്കൽ ലീവിൽ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെ ഒൻപതും പതിനൊന്നും വയസ്സുള്ള മക്കൾക്കൊപ്പം ജയലക്ഷ്മി ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തത്.
ജയലക്ഷ്മിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ സൊക്കലിംഗപാണ്ഡ്യന്‍ ചെങ്കോട്ടയില്‍ ട്രെയിനിനു മുന്‍പില്‍ ചാടി മരിച്ചത്. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തു വന്നത്.
https://www.facebook.com/Malayalivartha


























