വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ പ്രഖ്യാപിച്ചു
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലായി ഒന്‍പത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു.
ഒന്‍പത് ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്നത് രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തുള്ള രണ്ട് ട്രെയിനുകളാണ്. തിരുനെല്‍വേലിക്കും ചെന്നൈയ്ക്കും ഇടയില്‍ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ 630 കിലോമീറ്ററും, ഹൈദരാബാദിനും ബെംഗളൂരുവിനുമിടയില്‍ 600 കിലോമീറ്ററിലധികം സഞ്ചരിക്കും.
അതേസമയം ഹൈദരാബാദ്‌ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍കാറിന്റെ നിരക്ക് 2,900 രൂപയും, തിരുനെല്‍വേലിക്കും ചെന്നൈയ്ക്കുമിടയില്‍ എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന്റെ ടിക്കറ്റ് നിരക്ക് 3,005 രൂപയുമാണ്.
യാത്രാനിരക്കുകള്‍...
ഉദയ്പൂര്‍ മുതല്‍ ജയ്പൂര്‍ വരെ 249 കിലോമീറ്റര്‍: 1330 രൂപ ചെയര്‍ കാര്‍, 2,350 രൂപ എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍.
ഹൈദരാബാദ്-ബെംഗളൂരു 610 കിലോമീറ്റര്‍: 1,600 രൂപ ചെയര്‍ കാര്‍; 2,915 രൂപ എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍.
തിരുനെല്‍വേലി-ചെന്നൈ 628 കിലോമീറ്റര്‍: 1,665 രൂപ ചെയര്‍ കാര്‍; 3,005 രൂപ എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍.
കാസര്‍കോട്-തിരുവനന്തപുരം 567 കിലോമീറ്റര്‍: ചെയര്‍കാറിന് 1,555 രൂപ; എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2,835 രൂപ.
ജാംനഗര്‍-അഹമ്മദാബാദ് 332 കിലോമീറ്റര്‍: ചെയര്‍കാറിന്റെ വില 955 രൂപ; എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന്റെ വില 1,790 രൂപയാണ്.
വിജയവാഡ-ചെന്നൈ 441 കിലോമീറ്റര്‍: ചെയര്‍കാറിന്റെ വില 1,420 രൂപ; എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന്റെ വില 2,630 രൂപയാണ്.
പട്‌ന-ഹൗറ 532 കിലോമീറ്റര്‍: ചെയര്‍കാറിന്റെ വില 1,505 രൂപ; 2,725 രൂപ എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍.
റൂര്‍ക്കേല-പുരി 525 കിലോമീറ്റര്‍: ചെയര്‍ കാറിന് 1,410 രൂപ; 2,595 രൂപ എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍.
റാഞ്ചി-ഹൗറ 438 കിലോമീറ്റര്‍: 1,155 രൂപ ചെയര്‍ കാര്‍; 2,200 രൂപ എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍.
https://www.facebook.com/Malayalivartha