കാവേരി നദീജലത്തര്‍ക്കത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ബെംഗളുരുവില്‍ നടക്കുന്ന ബന്ദ് ഭാഗികം... ഇന്ന് മിക്ക ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്
കാവേരി നദീജലത്തര്‍ക്കത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ബെംഗളുരുവില്‍ നടക്കുന്ന ബന്ദ് ഭാഗികം. ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് ബസ്, ഓട്ടോ സര്‍വീസുകള്‍ മുടങ്ങിയില്ല.
അതേ സമയം ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്. മിക്ക ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ താരതമ്യേന തിരക്ക് കുറവാണ്. എയര്‍പോര്‍ട്ട് സര്‍വീസുകളെയാണ് ബന്ദ് ബാധിച്ചത്. എയര്‍പോര്‍ട്ട് ടാക്‌സികള്‍ സര്‍വീസ് നടത്തുന്നില്ല.
വായുവജ്ര എന്ന ബിഎംടിസി എസി ലോ ഫ്‌ലോര്‍ ബസ്സുകളും കുറവായിരുന്നു. പുലര്‍ച്ചെ എത്തിയ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. മണ്ഡ്യയിലും രാമനഗരയിലും കര്‍ഷകസംഘടനകളുടെ നേതൃകത്വത്തില്‍ പ്രതിഷേധം നടന്നു. ചില സ്ഥലങ്ങളില്‍ സ്റ്റാലിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധമുണ്ടായത്.
"
https://www.facebook.com/Malayalivartha