ജമ്മു കാശ്മീരില്‍ ആയുധങ്ങളുമായി നാലംഗ സംഘം പിടിയില്‍...
ജമ്മു കാശ്മീരില്‍ ആയുധങ്ങളുമായി നാലംഗ സംഘം പിടിയില്‍. ഇന്ത്യന്‍ സൈന്യവും കാശ്മീര്‍ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.
തിങ്കളാഴ്ച രാത്രി ബുധ്ഗാമിലെ ഭീര്‍വ മേഖലയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും മൂന്നു തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തത്.
ഇവരെ ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ ആഴ്ചയും രണ്ട് ലഷ്‌കറി തായ്ബാന്‍ പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha