പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി; മലയാളി വ്യോമസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

മാനക്കേടുണ്ടാക്കി ഒരു മലയാളി. പാക്ക് രഹസ്യന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയ മലയാളിയായ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ര!ഞ്ജിത് എന്ന വ്യോമസേന ഉദ്യോഗസ്ഥനെ ഡ!ല്‍ഹി പൊലീസാണ് പഞ്ചാബില്‍നിന്ന് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ ഡല്‍ഹിയിലെത്തിച്ചു പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. കേരളത്തില്‍ ഇയാളുടെ സ്വദേശം ഏതാണെന്ന് അറിവായിട്ടില്ല. നേരത്തെ ബിഎസ്എഫ് കോണ്‍സ്റ്റബിളും സൈനികനുമടക്കം ആറുപേരെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യയുടെ ആയുധ ശേഖരത്തെപ്പറ്റിയും പ്രതിരോധ രഹസ്യങ്ങളും ഇവര്‍ പാക്കിസ്ഥാന് കൈമാറിയിരുന്നതായി കണ്ടെത്തിയിരുന്നു.
എന്നാല്‍ രഞ്ജിത്തിന് നേരത്തെ പിടിയിലായവരുമായി ബന്ധമുണ്ടെന്നുള്ള കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിലുള്ള ഐഎസ്‌ഐയുടെ ചാരശൃംഖല തകര്‍ക്കുമെന്ന് ഡല്‍ഹി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പഞ്ചാബിലെ ഭട്ടിന്‍ഡയിലായിരുന്നു ര!ഞ്ജിത്തിനെ നിയമിച്ചിരുന്നത്. ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ഇമെയില്‍ വഴിയും മെസേജ് സര്‍വീസുകളിലൂടെയും പാക്കിസ്ഥാന് കൈമാറുകയായിരുന്നു ഇയാള്‍. ഇതേപ്പറ്റി സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കൂടി പരിചയപ്പെട്ട യുവതിയാണ് ര!ഞ്ജിത്തിനെ ചാരവൃത്തി ചങ്ങലയിലേക്ക് വലിച്ചിട്ടത്. മൂന്നു നാലു മാസങ്ങളായി സുരക്ഷാ ഏജന്‍സികള്‍ രഞ്ജിത്തിനെ നിരീക്ഷിച്ചു വരികയായിരുന്നു.തന്നെ കുടുക്കിയതാണെന്ന് രഞ്ജിത്ത് ഇതിനിടെ പ്രതികരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























