മനോരോഗി പരാര്‍മശം: മോശം വാക്കിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് കേജരിവാള്‍

പ്രധാനമന്ത്രിയെ മനോരോഗിയെന്ന് വിളിച്ചതില്‍ പശ്ചാത്താപമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു കേജരിവാള്‍ നിലപാട് വ്യക്തമാക്കിയത്. കേജരിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയതിനു പിന്നാലെയാണു ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മനോരോഗി പരാമര്‍ശമടക്കമുള്ള കടുത്ത വിമര്‍ശനങ്ങളുമായി കേജരിവാള്‍ രംത്തെത്തിയത്.
ഒന്നിലും പശ്ചാത്താപമില്ല. മോശം വാക്കിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ ഹൃദയത്തില്‍നിന്നു വന്ന വാക്കുകളാണവ-കേജരിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി മധുരം പുരട്ടിയ വാക്കുകള്‍ പറയുന്നതായും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ മോശമാണെന്നും കേജരിവാള്‍ ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച കേജരിവാള്‍ തനിക്ക് സിബിഐയെ ഭയമില്ലെന്നും ഏതു തരത്തിലുള്ള അന്വേഷണവും തനിക്കെതിരേ പ്രഖ്യാപിക്കാനും ബിജെപിയെ വെല്ലുവിളിച്ചു.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കണെ്്ടടുക്കുന്നതിനായാണു സിബിഐ റെയ്ഡ് നടത്തിയതെന്ന ആരോപണം കേജരിവാള്‍ വീണ്്ടും ഉന്നയിച്ചു. ഡിഡിസിഎ അഴിമതി ആരോപണങ്ങള്‍ക്കു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ബന്ധമുണെ്്ടന്നും കേജരിവാള്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























