ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി സാഹിത്യകാരന്‍ രഘുവീര്‍ ചൗധരിയ്ക്ക്

സാഹിത്യമേഖലയിലെ ഇന്ത്യയുടെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം ഗുജറാത്തി സാഹിത്യകാരന്‍ രഘുവീര്‍ ചൗധരിയ്ക്ക്. എഴുത്തുകാരനും സാഹിത്യവിമര്‍ശകനുമായ പ്രൊഫ.നാംവര്‍ സിംഗ് അദ്ധ്യക്ഷനായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഗുജറാത്തി സാഹിത്യത്തില്‍ വിശിഷ്ട സ്ഥാനം വഹിക്കുന്ന ചൗധരി നോവലിസ്റ്റ്,? കവി, സാഹിത്യവിമര്‍ശകന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1938 ഡിസംബര്‍ അഞ്ചിന് ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപമുള്ള ബാപ്പുപുര ഗ്രാമത്തിലാണ് ചൗധരി ജനിച്ചത്. അറിയപ്പെടുന്ന ഗാന്ധിയന്‍ കൂടിയായ അദ്ദേഹം ഗുജറാത്ത് സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ കൂടിയായിരുന്നു. ഗുജറാത്തില്‍ 1974ല്‍ നടന്ന രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റമായ നവനിര്‍മ്മാണ്‍ ആന്ദോളനില്‍ മുന്നില്‍നിന്ന ചൗധരി അടിയന്തരാവസ്ഥയ്‌ക്കെതിരെയും ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. അമൃത, ഉപര്‍വാസ്, സഹ്‌വാസ്, അന്തര്‍വാസ്(നോവലുകള്‍), പുരുഷ്, സിക്കന്തര്‍ സാനി, ഡിം ലൈറ്റ്(നാടകങ്ങള്‍) തമാശ, വഹേത വൃക്ഷ പവന്മാ(കവിതകള്‍) അകാസ്മിക് സ്പര്‍ശ്, ഗര്‍സമാജ്(ചെറുകഥാസമാഹാരങ്ങള്‍) എന്നിവയാണ് പ്രമുഖ കൃതികള്‍. ദിവ്യഭാസ്‌കര്‍, സന്ദേശ്, ജന്മഭൂമി ഉള്‍പ്പെടെ പത്രങ്ങളില്‍ നിരന്തരം കോളങ്ങളും എഴുതിയിരുന്നു. ഹിന്ദി ഭാഷയിലും എഴുതിയ അദ്ദേഹത്തെ തേടി 1977ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡെത്തിയത്.
പ്രൊഫ.ഷമീം ഹന്‍ഫി, ഹരീഷ് ത്രിവേദി, പ്രൊഫ. സുരഞ്ജന്‍ ദാസ്, രമാകാന്ത് രഥ്, ചന്ദ്രകാന്ത് പാട്ടീല്‍, പ്രൊഫ. അലോക് റായ്, ദിലേഷ് മിശ്ര, ലീലാന്ധര്‍ മന്ദ്‌ലോയ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് 51ആമത് ജ്ഞാനപീഠ ജേതാവിനെ തിരഞ്ഞെടുത്തത്. 2014ല്‍ മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര നമാഡെയാണ് പുരസ്‌കാരത്തിനര്‍ഹനായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























