പ്രധാനമന്ത്രി ഡിസംബര്‍ 8 ന് ഡെറാഡൂണ്‍ സന്ദര്‍ശിക്കും... ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' മോഡി ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോഡി 2023 ഡിസംബര്‍ 8ന് ഡെറാഡൂണ്‍ സന്ദര്‍ശിക്കും. രാവിലെ 10:30-ന് ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' അദ്ദേഹം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' ഉത്തരാഖണ്ഡിനെ ഒരു പുതിയ നിക്ഷേപ കേന്ദ്രമായി മാറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. 2023 ഡിസംബര്‍ 8, 9 തീയതികളില്‍ 'സമാധാനത്തിലൂടെ സമൃദ്ധിയിലേക്ക്' എന്ന പ്രമേയത്തിലാണ് രണ്ട് ദിവസം നീളുന്ന ഉച്ചകോടി നടക്കുന്നത്.
ലോകമെമ്ബാടുമുള്ള ആയിരക്കണക്കിന് നിക്ഷേപകരും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha