Widgets Magazine
30
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്


അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..


ഇന്ത്യയുമായുള്ള യുദ്ധ സാധ്യത.. 4,500 ലധികം പാകിസ്ഥാൻ സൈനികരും 250 ഓഫീസർമാരും രാജിവച്ചു..ഇന്ത്യൻ ആർമിയോട് നേർക്കുനേർ ഏറ്റുമുട്ടാൻ ധൈര്യമില്ലാത്തവർ കുടുംബത്തോടെ ഓടിയൊളിക്കുന്നു..കത്ത് പുറത്ത്..


ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങി; റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ അപകടം: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം...


തൃക്കൊടിത്താനത്തെ വീട്ടമ്മയുടെ മരണം; പോസ്റ്റ്‌മോർട്ടത്തിലും മരണകാരണം ഉറപ്പാക്കാനായില്ല...

കലാപഭൂമിയായി ഉത്തരാഖണ്ഡ് ... മദ്രസയും പള്ളിയും പൊളിച്ചു !!മൂന്ന് മണിക്കൂറിനുള്ളിൽ നൂറിലധികം വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. ഈ അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

10 FEBRUARY 2024 06:35 PM IST
മലയാളി വാര്‍ത്ത

 

ഉത്തരാഖണ്ഡ് ഹൽദ്വാനിയിലെ ബൻഭൂൽപുരയിൽ മാലിക്കിൻ്റെ പൂന്തോട്ടം കയ്യേറി പണിത മദ്രസയും മതപഠനകേന്ദ്രവും (Madrasa) തകർത്ത സംഭവത്തിൽ വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. മുനിസിപ്പൽ കോർപ്പറേഷൻ്റെയും പൊലീസിൻ്റേയും നടപടികളിൽ രോഷാകുലരായ ജനക്കൂട്ടം കനത്ത കല്ലേറും തീവെപ്പും നടത്തി. മൽപുര പൊലീസ് സ്‌റ്റേഷന് തീയിട്ടു. മൂന്ന് മണിക്കൂറിനുള്ളിൽ നൂറിലധികം വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. ഈ അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ധാമി (Uttarakhand Chief Minister Pushkar Singh Dhami) പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാൻ വ്യാഴാഴ്ച മുനിസിപ്പൽ കോർപ്പറേഷൻ പ്രതിനിധികളും അഡ്മിനിസ്ട്രേഷൻ സംഘവും മുസ്ലീം ആധിപത്യമുള്ള ബൻഭൂൽപുരയിലെ മാലിക്കിൻ്റെ പൂന്തോട്ടത്തിൽ എത്തിയിരുന്നു. ബുൾഡോസറുമായി സംഘം മുന്നോട്ടു നീങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും കല്ലേറുണ്ടായി. അല്പസമയത്തിനുള്ളിൽ മുസ്ലീം സമുദായത്തിൽ നിന്ന് നിരവധിപേർ ഒത്തുകൂടി. റോഡിൽ നിന്നും വീടുകളുടെ മേൽക്കൂരയിൽ നിന്നും കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ അധികൃതർക്ക് നേരെ കല്ലെറിയാൻ ആരംഭിച്ചു

ഹല്‍ദ്വാനിയിലെ അക്രമത്തെക്കുറിച്ച് ഇന്റലിജന്‍സിന് മുന്‍കൂര്‍ വിവരം ഉണ്ടായിരുന്നുവെന്നും അത് ഭരണകൂടത്തിന് കൈമാറിയിരുന്നുവെന്ന് വിവരം. അനധികൃത മദ്രസയും പള്ളിയും നിര്‍മ്മിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന അബ്ദുള്‍ മാലിക് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത ജില്ലാ മജിസ്ട്രേറ്റിനെയും സീനിയര്‍ പോലീസ് സൂപ്രണ്ടിനെയും അറിയിച്ചിരുന്നു.

 

പള്ളിയും മദ്രസയും പൊളിക്കരുതെന്നും ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്നും അബ്ദുള്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, പിന്നീട് അക്രമത്തിന് ഉപയോഗിച്ച ഇഷ്ടികകള്‍ കൂട്ടിയിട്ടിരുന്ന പ്രദേശവാസികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

'അജ്ഞാതരായ 5,000 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനധികൃതമായി നിര്‍മിച്ച മദ്രസ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും പോലീസിനും നേരെ നാട്ടുകാര്‍ കല്ലും പെട്രോള്‍ ബോംബും എറിഞ്ഞതിനാല്‍ നൂറിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി പോലീസുകാര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിന്നീട് സ്‌റ്റേഷനും തീയിട്ടു', നൈനിറ്റാള്‍ എസ്എസ്പി പിഎന്‍ മീണ പറഞ്ഞു.

മൂന്ന് എഫ്‌ഐആറുകളില്‍ 16 പേരുടെ പേരുണ്ട്, അതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ബന്‍ഭൂല്‍പുര ഒഴികെയുള്ള സ്ഥലങ്ങളിലും അക്രമം നടന്ന സമീപ സ്ഥലങ്ങളിലും കര്‍ഫ്യൂ പിന്‍വലിച്ചു. കലാപത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ ബന്‍ഭൂല്‍പുര മേഖലയില്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ഏഴു പേര്‍ വെള്ളിയാഴ്ച മൂന്ന് വ്യത്യസ്ത ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം, നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട് .

 

വ്യാഴാഴ്ച രാത്രി 9 മണി മുതല്‍ കര്‍ഫ്യൂ ഉള്ളതിനാൽ ഹല്‍ദ്വാനിയുടെ ബന്‍ഭൂല്‍പുര പ്രദേശം വിജനമാണ് . തെരുവുകളില്‍ മുഴുവൻ കല്ലുകള്‍ വിതറിയതും കത്തിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങളും ആണ് . വെള്ളിയാഴ്ച മദ്രസയില്‍ പ്രാര്‍ത്ഥന നടക്കുന്ന പ്രദേശത്ത് കൂടുതല്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നൈനിറ്റാളിന് സമീപമുള്ള പട്ടണത്തില്‍ 1,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊളിച്ചുനീക്കിയ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലാണെന്നും മുനിസിപ്പല്‍ ജീവനക്കാരും പോലീസും കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും അവര്‍ വ്യക്തമാക്കി. നാലുദിവസം മുമ്പ് സംഘർഷാവസ്ഥ നിലനിന്നിരുന്നെങ്കിലും കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം അക്രമത്തില്‍ കൊല്ലപ്പെട്ട ചിലരില്‍ വെടിയേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു.

നേരത്തെ മുനിസിപ്പൽ കോർപ്പറേഷൻ്റെയും പൊലീസിൻ്റേയും നടപടികളിൽ രോഷാകുലരായ ജനക്കൂട്ടം കനത്ത കല്ലേറും തീവെപ്പുമാണ് നടത്തിയിരുന്നത്. മൽപുര പൊലീസ് സ്‌റ്റേഷന് തീയിട്ടു. മൂന്ന് മണിക്കൂറിനുള്ളിൽ നൂറിലധികം വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. കലാപകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ധാമി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അക്രമത്തിനിടെ ഒട്ടേറെ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് സേനയെത്തി ജീവൻ രക്ഷിച്ച ശേഷം മാധ്യമപ്രവർത്തകർ തെരുവിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്തും കല്ലേറുണ്ടായി. നിരവധി മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തകർത്തു. 12ലധികം മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ചിലരുടെ പരിക്ക് ഗുരുതരമാണ്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു ഉത്തര്‍പ്രദേശിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ ഉത്തരവുണ്ട്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സോബന്‍ സിംഗ് ജീന ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും തലയ്ക്കും മുഖത്തിനും ആഘാതമുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

 

അധികാരികള്‍ ഇപ്പോഴും നാശനഷ്ടങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുമ്പോള്‍, പൊളിച്ചുമാറ്റിയ മസ്ജിദും മദ്രസയും നിയമവിരുദ്ധമാണോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നു. അനധികൃത കയ്യേറ്റം നീക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു സംഭവം നടന്ന വാര്‍ഡ് നമ്പര്‍ 31ലെ കൗണ്‍സിലര്‍ ഷക്കീല്‍ അഹമ്മദ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറയുന്നത്. കോടതി ഉത്തരവ് അനുസരിച്ചാണ് പൊളിച്ചു നീക്കിയതെന്ന വാദം അധികൃതര്‍ ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും അടിയന്തര യോഗം വിളിച്ച് സമാധാനം നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ പോലീസിനെയും കേന്ദ്ര സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതിയാണ് കെ.എം എബ്രഹാമിന്റെ ഹര്‍ജി പരിഗണിച്ച്  (4 minutes ago)

പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 minutes ago)

ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകന്‍ സണ്ണി തോമസ്  (17 minutes ago)

വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് നെഞ്ചിലേക്ക് ...  (1 hour ago)

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീര്‍ക്കാനുള്ള  (1 hour ago)

സങ്കടക്കാഴ്ചയായി... ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് എട്ടുമരണം...  (1 hour ago)

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ  (2 hours ago)

കെ.എം. എബ്രഹാമിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി  (2 hours ago)

ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  (2 hours ago)

ഇനി വിട്ടുവീഴ്ച ഇല്ല... ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ; ജമ്മുവില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സേന  (3 hours ago)

ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി  (3 hours ago)

തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് നീതിനിഷേധത്തിന്  (3 hours ago)

അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയാണ് ജസ്റ്റിസ് ഗവായ്  (4 hours ago)

പഴുതടച്ച ക്രമീകരണങ്ങളൊരുക്കി സംസ്ഥാനവും...  (4 hours ago)

യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends