മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വേട്ടയാടുകയാണെന്ന് ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്... ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആറു മാസമായി ജയിലില്‍ കഴിയുന്ന ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് ഇന്നലെ വൈകിട്ടാണ് ജയില്‍മോചിതനായത്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വേട്ടയാടുകയാണെന്ന് ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്.
ബിജെപിയുടെ ഏകാധിപത്യം അധികനാള്‍ നീളുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതിക്കേസില്‍ ജയില്‍ മോചിതനായശേഷം ഡല്‍ഹിയിലെ എഎപി ആസ്ഥാനത്തു നല്കിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
''അരവിന്ദ് കേജ്രിവാള് ഉള്‍പ്പെടെയുള്ള നമ്മുടെ നേതാക്കളെയെല്ലാം അവര്‍ ജയിലില്‍ അടയ്ക്കുകയാണ്. എന്നാല്‍ ഇവരെല്ലാം ജയിലറകള്‍ തകര്‍ത്തു പുറത്തുവരുമെന്ന് ഉറപ്പാണ്. ഇത് ആഘോഷിക്കേണ്ട സമയമല്ല, പോരാടേണ്ട സമയമാണ്. നമ്മുടെ മൂന്നു നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. അതുകൊണ്ടു നാം പോരാട്ടം തുടരണം'' ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം എഎപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
അരവിന്ദ് കേജ്രിവാള് രാജിവയ്ക്കുകയില്ലെന്നും ഡല്‍ഹിയിലെ രണ്ടു കോടി ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആറു മാസമായി ജയിലില്‍ കഴിയുന്ന ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് ഇന്നലെ വൈകിട്ടാണ് ജയില്‍മോചിതനായത്. തിഹാര്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണു ജാമ്യം നല്‍കിയത്.
"https://www.facebook.com/Malayalivartha