തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി.... തോട്ടം തൊഴിലാളികളേയും പ്രദേശവാസികളേയും സന്ദര്‍ശിച്ച ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ റോഡ് ഷോ നടത്തി രാഹുല്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. ഹെലികോപ്റ്റര്‍ വഴിയായിരുന്നു രാഹുല്‍ മൈസൂരുവില്‍ നിന്ന് നീലഗിരിയില്‍ എത്തിയത്. രാഹുല്‍ഗാന്ധി ഇറങ്ങിയതിന് പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തി.
തോട്ടം തൊഴിലാളികളേയും പ്രദേശവാസികളേയും സന്ദര്‍ശിച്ച ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ രാഹുലിന്റെ വന്‍ റോഡ് ഷോയും ഉണ്ടായി. പുല്‍പ്പള്ളി മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ തുടങ്ങിയിടങ്ങളിലും രാഹുലിന്റെ റോഡ് ഷോ ഉണ്ട്.
മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുല്‍ സന്ദര്‍ശിക്കും. വൈകിട്ട് കോഴിക്കോട് നടക്കുന്ന പൊതു സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണയും പാര്‍ട്ടി പതാക ഒഴിവാക്കി ബലൂണുകളും പ്ലക്കാര്‍ഡുകളുമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. പതാകയെച്ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് റോഡ് ഷോയില്‍ നിന്ന് പതാകകള്‍ ഒഴിവാക്കിയത്.
" f
https://www.facebook.com/Malayalivartha