പ്രശസ്ത ഫാഷന്‍ ഇന്‍ഫ്ളുവന്‍സര്‍ സുരഭി ജെയിന് അന്തരിച്ചു
പ്രശസ്ത ഫാഷന്‍ ഇന്‍ഫ്ളുവന്‍സര്‍ സുരഭി ജെയിന് അന്തരിച്ചു. മുപ്പത് വയസ്സായിരുന്നു. ഓവേറിയന്‍ ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സുരഭിക്ക് നിരവധി ഫോളോവേഴ്സുണ്ട്. ഏപ്രില്‍ 18നാണ് സുരഭി മരിച്ചത്.
കുടുംബാംഗങ്ങള്‍ മരണവിവരം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. സംസ്കാരം 19ന് ഗാസിയാബാദില്‍ നടന്നു. രണ്ടുമാസം മുമ്പ് ചികിത്സയിലുള്ള ചിത്രം സുരഭി സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നു.
''ആരോഗ്യത്തെ കുറിച്ച് നിങ്ങളെ സ്ഥിരമായി അറിയിക്കാന്‍ സാധിക്കുന്നില്ല. ആരോഗ്യനില വളരെ മോശമാണ്. എല്ലാവരും ചോദിക്കുന്നുണ്ട്. പക്ഷേ, കൂടുതലായി ഒന്നും പറയാനില്ല. കഴിഞ്ഞ രണ്ടു മാസമായി ആശുപത്രിയിലാണ്.
ചികിത്സ തുടരുകയാണ്. ഈ ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടെന്ന് അവസാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ചിത്രം പങ്കുവച്ചുകൊണ്ട് സുരഭി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 27-ാം വയസ്സിലാണ് സുരഭിക്ക് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് ശേഷം 149 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നെന്നും താന്‍ വേദന വലിയ സഹിക്കുകയാണെന്നും സുരഭി സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha