ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ മൂന്ന് നിലകളുള്ള കെട്ടിടം തകര്‍ന്നുവീണു
ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ മൂന്ന് നിലകളുള്ള കെട്ടിടം തകര്‍ന്നുവീണു. തകര്‍ന്ന സ്ഥലത്തു നിന്നുള്ള കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പങ്കുവച്ചു. മൂന്ന് നിലകളുള്ള കെട്ടിടം നിമിഷങ്ങള്‍ക്കകം തകരുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുസരിച്ച്, പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവ സമയത്ത് പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതായി വീഡിയോയില്‍ കാണാം.
കല്യാണ്‍പുരി ഏരിയയിലെ ബ്ലോക്ക് 11 ലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ എല്ലാവരെയും ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha