'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...

ഭർത്താവ് കുർക്കുറെ വാങ്ങി നൽകത്തതിനെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് 'കുർക്കുറേ'യുടെ പേരിൽ വിവാഹമോചനത്തിനായി പോലീസിനെ സമീപിച്ചത്. ഭർത്താവ് ഒരുദിവസം 'കുർക്കുറേ' വാങ്ങികൊണ്ടു വരാതിരുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ച് രൂപയുടെ കുർകുറെ പാക്കറ്റ് വാങ്ങി തരണമെന്ന് യുവതി പതിവായി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു വർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകൾ പ്രശ്നമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതൽ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുർക്കുറെ വാങ്ങി നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
ആദ്യ നാളുകളിൽ ജോലി കഴിഞ്ഞെത്തിയ ഭർത്താവ് വാങ്ങി നൽകിയിരുന്നു. എന്നാൽ ഒരു ദിവസം ഭർത്താവ് കുർക്കുറെ വാങ്ങാൻ മറന്ന് പോവുകയായിരുന്നു. തുടർന്നാണ് കാര്യങ്ങൾ വഷളാക്കിയത്. ഇത് ഇരുവരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. തുടർന്ന് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു.
ശേഷം പോലീസിൽ പരാതി നൽകിയ യുവതി തനിക്ക് ഭർത്താവിൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ഥിരമായി കുർക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തർക്കത്തിന് കാരണമായതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. എന്നാൽ, ഭാര്യ ദിവസവും ഇത്തരത്തിലുള്ള സ്‌നാക്ക്‌സ് കഴിക്കുന്നതിൽ ഭർത്താവിനും ആധിയുണ്ടായിരുന്നു.
എന്നാൽ ഭർത്താവിൽ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ദമ്പതികളെ ആഗ്രയിലെ ഷാഗഞ്ച് പൊലീസ് കുടുംബ കൗൺസിലിങ്ങിന് അയച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha























