Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഏപ്രിലില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

22 JANUARY 2016 10:10 PM IST
മലയാളി വാര്‍ത്ത.

 ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം തമിഴ്‌നാട് ഒഴികെ ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രില്‍ മാസത്തില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ അറിയിച്ചു. നിലവില്‍ 25 സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കി. കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു.

2013ലാണ് നിയമം പാസാക്കിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ച് 2015 സെപ്റ്റംബര്‍ വരെ മൂന്നു തവണയോളം നിയമം നടപ്പാക്കുന്നതു മാറ്റിവച്ചു. തങ്ങള്‍ അധികാരത്തില്‍ കയറുമ്പോള്‍ 11 സംസ്ഥാനങ്ങളിലെ നിയമം നടപ്പാക്കിയിരുന്നുള്ളെന്നും ഇപ്പോള്‍ 25 സംസ്ഥാനങ്ങളിലേക്ക് അതെത്തിച്ചെന്നും പസ്വാന്‍ കൂട്ടിച്ചേര്‍ത്തു. 

കൂടാതെ ഗുജറാത്ത്, ജമ്മു കശ്മീര്‍, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, മിസോറാം, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇനി നിയമം നടപ്പിലാക്കാനുള്ളത്. ഇതില്‍ തമിഴ്‌നാട് ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ഏപ്രിലില്‍ നിയമം പ്രാബല്യത്തില്‍ വരും. 
ഭക്ഷ്യസബ്‌സിഡിക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം അയയ്ക്കുന്ന പദ്ധതി പുതുച്ചേരിയിലും ചണ്ഡിഗഢിലും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. ഉടന്‍ തന്നെ ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലിയിലും ഈ പദ്ധതി നടപ്പാക്കും. രാജ്യത്തെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ 19 മാസമായി എടുത്തുവരുന്നതായും പസ്വാന്‍ അറിയിച്ചു.

പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കാന്‍ റേഷന്‍ കാര്‍ഡുകളുടെ ഡിജിറ്റലൈസേഷനാണ് പ്രധാനപ്പെട്ട കാര്യം. രാജ്യത്ത് ആകയുള്ള 24.99 കോടി റേഷന്‍ കാര്‍ഡുകളില്‍ 97 ശതമാനവും ഡിജിറ്റല്‍ രൂപത്തിലാക്കി. ഉടന്‍ തന്നെ എല്ലാ കാര്‍ഡുകളും ഡിജിറ്റല്‍ രൂപത്തിലാക്കും. നിലവില്‍ 10.10 കോടി റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (6 minutes ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (28 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (52 minutes ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (1 hour ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (1 hour ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (1 hour ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (1 hour ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (2 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (2 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (2 hours ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (3 hours ago)

Malayali Vartha Recommends