സുനന്ദ പുഷ്‌കറിന്റെ മരണം : ശശി തരൂരും സുഹൃത്തുക്കളും ചേര്‍ന്ന് അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമം

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട്. ശശി തരൂരും സുഹൃത്തുക്കളും ചേര്‍ന്ന് അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുനന്ദയുടെ മരണശേഷം തരൂരും സുഹൃത്തുക്കളും സുനന്ദയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് എയിംസിലേയ്ക്ക് അയച്ച ഇമെയിലുകള്‍ അന്വേഷണം തിരിച്ചുവിടാനാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സുനന്ദയുടെ രോഗ വിവരങ്ങളെ കുറിച്ചും ആരോഗ്യ സ്ഥിതിയെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് തരൂര്‍ എയിംസിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുനന്ദ ഭക്ഷണം കഴിച്ചിട്ട് രണ്ട് മൂന്ന് ദിവസമായെന്നും അതുമൂലം രക്തസമ്മര്‍ദ്ദം കുറഞ്ഞിരുന്നുവെന്നുമാണ് തരൂര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് എയിംസിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദയുടെ ശരീരത്തില്‍ ലിഡോസെയിന്റെ സാന്നിധ്യവും സിറിഞ്ച് ഉപയോഗിച്ച് കുത്തിയ പാടും ഉള്ളതായും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ദന്തക്ഷതം ഉള്‍പ്പെടെയുള്ള പരുക്കുകളും സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു.
സുനന്ദയ്ക്ക് ലൂപ്പസ് രോഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തരൂരിന്റെ സുഹൃത്തായ ശിശുരോഗ വിദഗ്ധന്‍ ദുബായില്‍ നിന്നയച്ച ഇമെയിലിന്റെ ലക്ഷ്യം അന്വേഷണം വഴിതിരിച്ചുവിടലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























