Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

ഇന്ത്യയില്‍ അക്രമത്തിനു പദ്ധതിയിട്ട ഐ.എസ് സംഘത്തെ തകര്‍ത്തു

23 JANUARY 2016 10:13 PM IST
മലയാളി വാര്‍ത്ത.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സ്‌ഫോടനങ്ങളും അക്രമവും നടത്താനായി രൂപീകരിച്ചുവന്ന ഇസ്‌ലാമിക് സ്റ്റേറ്റ് സംഘത്തെ തകര്‍ത്തു. ഈ സംഘത്തില്‍ ചേരുകയോ ചേരാന്‍ ഒരുങ്ങുകയോ ചെയ്ത 14 പേരെയും കുറെ അനുയായികളെയും ഇന്നലെ പുലര്‍ച്ചെ പിടികൂടി. ഇവരില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പല സംസ്ഥാനങ്ങളില്‍ ഒരേസമയം തെരച്ചില്‍ നടത്തിയാണു ഭീകരസംഘത്തെ തകര്‍ത്തതെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഐഎസുമായി ബന്ധം പുലര്‍ത്തുന്ന ഭീകരസംഘം ജനൂദ് ഉല്‍ ഖലീഫ ഇ ഹിന്ദ് എന്ന പേരിലാണു രൂപംകൊണ്ടത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍നിന്നു മൂന്നു ദിവസം മുമ്പു പിടിച്ച നാലുപേര്‍ നല്‍കിയ വിവരങ്ങള്‍ ഈ സംഘത്തെ തകര്‍ക്കുന്നതില്‍ നിര്‍ണായകമായി. മുംബൈ സ്വദേശിയും ഈ സംഘത്തിന്റെ അമീര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നയാളുമായ മുനാബീര്‍ മുഷ്താഖും പിടിയിലായവരില്‍പ്പെടുന്നു. രാജ്യത്തു പല സ്ഥലങ്ങളില്‍ ഒരേസമയം സ്‌ഫോടനങ്ങളും വിദേശസന്ദര്‍ശകര്‍ക്കു നേരേ ആക്രമണവും ആസൂത്രണം ചെയ്തിരുന്നു ഈ സംഘം. അടുത്ത യാഴ്ച ഇന്ത്യയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദും ഇവരുടെ ലക്ഷ്യമായിരുന്നെന്നു സംശയിക്കുന്നു.
കര്‍ണാടക, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ തെരച്ചില്‍ നടത്തിയാണ് ഇവരെ പിടികൂടിയത്. കേസന്വേഷണം എന്‍ഐഎ ക്കു കൈമാറി. പിടിയിലായവരെ ഡല്‍ഹിയില്‍ എത്തിച്ചു. അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടേയുള്ളൂ. കര്‍ണാടകത്തിലെ തുമകുരുവില്‍നിന്നു പിടിയിലായ സയ്ദ് മുജാഹിദ് ഹുസൈന്‍(33), 
മംഗളൂരുവില്‍നിന്നു പിടിച്ച ഇരുപത്തഞ്ചുകാരന്‍ നജ്മല്‍, സയ്ദ് അസിഫ്, മുഹമ്മദ് അഫ്‌സല്‍, ഫൈസല്‍, മുജാഹിദ് എന്നിവരെ മാഡിവാള, ചാമരാജ്‌പേട്ട്, ജക്കസാന്ദ്ര എന്നിവിടങ്ങളില്‍നിന്നും പിടികൂടി. ഒരു മാസം മുന്‍പ് പിടിച്ച മൗലവി സയ്ദ് അന്‍സാര്‍ ഷാ ഖസ്മി നല്‍കിയ വിവരങ്ങളും ഇവരെ പിടികൂടാന്‍ സഹായിച്ചു. 
മുംബൈയില്‍ മൂന്നും ഹൈദരാബാദില്‍ നാലും ലക്‌നോവില്‍ ഒന്നും ഭീകരരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുംബൈയില്‍ ഒന്നും ഹൈദരാബാദില്‍ രണ്ടും ബംഗളൂരുവിലും മംഗളൂരുവിലും ഒന്നു വീതവും ആള്‍ക്കാര്‍ അറസ്റ്റിലായി. ചിലരില്‍നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. 42 മൊബൈലുകളും പിടിച്ചെടുത്തു. 
ആസാമിലും ഉത്തരാഖണ്ഡിലും സംഘത്തെ വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നെന്നു ചോദ്യംചെയ്യലില്‍ തെളിഞ്ഞു. അമീറിന്റെ കൈയില്‍ എട്ടു ഫോണ്‍ ഉണ്ടായിരുന്നു. വിദേശത്തുനിന്നുള്ള കുഴല്‍പ്പണം ആയിരുന്നു ഈ സംഘത്തിന്റെ മുഖ്യധനസ്രോതസ്. ആരാണു പണം നല്‍കിയിരുന്നതെന്ന് അറിവായിട്ടില്ല. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പ്രസ്ഥാനത്തിലെ മുന്‍ അംഗം യൂസഫ് എന്ന സാഫി അര്‍മര്‍ ആണു പണം നല്കുന്നത് എന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (10 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (18 minutes ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (32 minutes ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (45 minutes ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (52 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (58 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (1 hour ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (2 hours ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (3 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (3 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (3 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends