വീട്ടിലെത്തിയ വി.സിയെ കാണാന്‍ കൂട്ടാക്കാതെ രോഹിതിന്റെ അമ്മ

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക വീട്ടിലെത്തിയ ഹൈദരാബാദ് വൈസ് ചാന്‍സലറെ കാണാന്‍ കൂട്ടാക്കിയില്ല. ക്യാംപസിനകത്തല്ലാതെ പുറത്തെങ്ങും കാണാന്‍ താത്പര്യമില്ലെന്നും സസ്‌പെന്‍ഡ് ചെയ്ത മറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സര്‍വകലാശാല ക്യാംപസില്‍ കാണാമെന്ന് അവര്‍ അറിയിച്ചതായി വി.സി അപ്പാ റാവു പോദിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗീത, പ്രകാശ് ബാബു എന്നീ പ്രൊഫസര്‍മാര്‍ക്കൊപ്പമാണ് ഉപ്പല്‍ ഭാഗത്തെ വീട്ടില്‍ അദ്ദേഹമെത്തിയത്.
ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട നിരന്തര പ്രതിഷേധത്തിന്റെയും പൊലീസ് കേസിന്റെയും പശ്ചാത്തലത്തിലാണ് ആരോപണ വിധേയനായ വി.സിയുടെ സന്ദര്‍ശനം. തന്റെ രാജി ആവശ്യപ്പെട്ടതിന് പ്രൊഫ.ഗീതയോട് രോഹിതിന്റെ അമ്മ രാധിക ക്ഷമ ചോദിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എ.ബി.വി.പി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന പേരില്‍ രോഹിതിനൊപ്പം പുറത്താക്കിയ നാല് വിദ്യാര്‍ത്ഥികളുടെയും സസ്‌പെന്‍ഷന്‍ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍വകലാശാല പിന്‍വലിച്ചിരുന്നു.
രണ്ടംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് നടപടി സ്വീകരിക്കാമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി അമ്മയ്ക്ക് ഉറപ്പുനല്‍കിയതായി രോഹിതിന്റെ സഹോദരന്‍ രാജ പറഞ്ഞു. മന്ത്രാലയ ഉദ്യോഗസ്ഥരായ ഷക്കീല ടി.ഷംസു, സുരാത് സിംഗ് എന്നിവര്‍ ഹൈദരാബാദിലെത്തി സംഭവവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുകയും വിഷയം സമഗ്രമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. രോഹിതിന്റെ ആത്മഹത്യയ്ക്ക് വഴിവച്ച വിഷയങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനും മന്ത്രാലയം ഇന്ന് തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തിനുള്ളില്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























