അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അയോദ്ധ്യ വിമാനത്താവളത്തില്‍ എത്തിയ ചന്ദ്രചൂഡിനെ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം.
രാമക്ഷേത്രത്തിന് പിന്നാലെ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. രണ്ടര മണിക്കൂറോളം ചന്ദ്രചൂഡ് അയോദ്ധ്യയില്‍ ചെലവഴിച്ചു. വൈകുന്നേരം 5.30ന് രാംകഥ പാര്‍ക്ക് ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ അദ്ദേഹം ലക്‌നൗവിലേക്ക് പുറപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























