രാജ്യമൊട്ടാകെയുള്ള ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്ന്

രാജ്യമൊട്ടാകെയുള്ള ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്ന് .ജൂലൈ പത്തിനായിരുന്നു വോട്ടെടുപ്പ് .
ബീഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലക്കാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.
ഉപതെരഞ്ഞെടുപ്പ് നടന്ന അസംബ്ലി മണ്ഡലങ്ങള്‍ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല (പശ്ചിമ ബംഗാള്‍) . ഡെഹ്റ, ഹാമിര്‍പൂര്‍, നലഗഡ് (ഹിമാചല്‍ പ്രദേശ്); ബദരീനാഥ്, മംഗ്ലൂര്‍ (ഉത്തരാഖണ്ഡ്); ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്); രൂപൗലി (ബീഹാര്‍); അമര്‍വാര (മധ്യപ്രദേശ്),വിക്രവണ്ടി (തമിഴ്‌നാട്) എന്നിവയാണ്
ഉത്തരാഖണ്ഡിലെ മംഗ്ലൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിഎസ്പിയുടെ സിറ്റിങ് എംഎല്‍എ സര്‍വത് കരീം അന്‍സാരിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് . തമിഴ്നാട്ടിലെ വിക്രവാണ്ടി നിയമസഭാംഗമായിരുന്ന ഡിഎംകെയുടെ എന്‍ പുകഴേന്തിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
https://www.facebook.com/Malayalivartha
























