ചെന്നൈയില്‍ കനത്ത മഴ... വിമാന സര്‍വീസുകള്‍ താളം തെറ്റി, യാത്രക്കാര്‍ ദുരിതത്തില്‍

കനത്ത മഴയില്‍ ചെന്നൈയിലെ വിമാന സര്‍വീസുകള്‍ താളം തെറ്റി. ചെന്നൈയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ ഇന്നലെ രാത്രി ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു.
ഇവിടെ നിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങള്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥ ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു. പുലര്‍ച്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി.
ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ 12 ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി.
ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപ്പേട്ട്, വില്ലുപുരം, തിരുപ്പത്തൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനും സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha
























