സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി...ഹനുമാൻഗർഹി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി... രണ്ടര മണിക്കൂറോളം ചന്ദ്രചൂഡ് അയോദ്ധ്യയിൽ ചിലവഴിച്ചു...

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അയോദ്ധ്യ വിമാനത്താവളത്തിൽ എത്തിയ ചന്ദ്രചൂഡിനെ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.രാമക്ഷേത്രത്തിന് പിന്നാലെ ഹനുമാൻഗർഹി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. രണ്ടര മണിക്കൂറോളം ചന്ദ്രചൂഡ് അയോദ്ധ്യയിൽ ചിലവഴിച്ചു. വൈകിട്ട് 5.30ന് രാംകഥ പാർക്ക് ഹെലിപാഡിൽ നിന്ന് ഹെലികോപ്റ്ററിൽ അദ്ദേഹം ലക്നൗവിലേക്ക് പുറപ്പെട്ടു.ജനവരി 22ന് അയോധ്യാക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങളിനും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ക്ഷണിച്ചിരുന്നു.2019 നവമ്പര്‍ 19ന് ബാബ്റി മസ്ജിദ്-അയോധ്യാതര്‍ക്കത്തില്‍ വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചില്‍ ഡി.വൈ. ചന്ദ്രചൂഡും ഉണ്ടായിരുന്നു.
ആ വിധിയിലാണ് 500 വര്‍ഷം പഴക്കമുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രീരാമന്റെ ജന്മസ്ഥലമായ തര്‍ക്കപ്രദേശത്ത് ശ്രീരാമക്ഷേത്രം പണിയാനും മുസ്ലിങ്ങള്‍ക്ക് വേറെ ഒരിടത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കാനും സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധിച്ചത്.രാഷ്ട്രീയ-നിയമ വിവാദങ്ങളുടെ ചരിത്രത്തിനിടയിൽ 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്രനിർമാണം ആരംഭിച്ചത്.അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ വസ്ത്രധാരണത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ക്ഷേത്ര ട്രസ്റ്റ്.കാവി നിറത്തിലെ വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലെ വസ്ത്രങ്ങൾ അണിയാനാണ് പുതിയ നിർദേശം. ക്ഷേത്രത്തിൽ ഫോൺ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി.നേരത്തെ കാവി നിറത്തിലെ കുർത്തയും ദോത്തിയും തലപ്പാവുമായിരുന്നു അയോദ്ധ്യയിലെ പൂജാരിമാരുടെ വേഷം.
കോട്ടൺ തുണികൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങൾ ധരിക്കാനായി മാത്രം പൂജാരിമാർക്ക് പരിശീലനവും നൽകിയിരുന്നു. സനാതന ധർമ്മം അനുസരിച്ച് പൂജാരിമാർ തലയും കയ്യും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് ട്രസ്റ്റ് വ്യക്തമാക്കുന്നു.സുരക്ഷയുടെ ഭാഗമായാണ് മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തിയതെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ക്ഷേത്രത്തിൽ ചോർച്ചയുള്ളതായുള്ള ചിത്രങ്ങൾ അടുത്തിടെ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























