അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി.
സി.ബി.ഐയുടെ എഫ്.ഐ.ആര്‍ ചോദ്യം ചെയ്താണ് ഡി.കെ. ശിവകുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
മന്ത്രിയായിരിക്കെ 2013 - 2018 കാലയളവില്‍ ഡി.കെ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സി.ബി.ഐയുടെ എഫ്.ഐ.ആറിലുള്ളത് . ഈ എഫ്.ഐ.ആറിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. മാത്രമല്ല, അന്വേഷണം മൂന്നു മാസത്തിനകം അവസാനിപ്പിക്കണമെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























