നാല് കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി... സംഭവത്തില്‍ നാല് കുട്ടികള്‍ മുങ്ങിമരിക്കുകയും അമ്മ രക്ഷപ്പെടുകയും ചെയ്തു

നാല് കുട്ടികളുമായി കിണറ്റില്‍ ചാടിയ സംഭവത്തില്‍ നാല് കുട്ടികള്‍ മുങ്ങിമരിക്കുകയും അമ്മ രക്ഷപ്പെടുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മന്ദ്‌സൗറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്തിലായിരുന്നു സംഭവം. സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടിയത്. ബണ്ടി (9), അനുഷ്‌ക (7), മുസ്‌കാന്‍ (4), കാര്‍ത്തിക് (2) എന്നീ കുട്ടികളാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവിനായുള്ള അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരം സുഗ്നയുടെ ഭര്‍ത്താവ് റോഡു സിംഗ് അവരെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് സുഗ്ന മക്കളെയും കൂട്ടി വീടുവിട്ട് അടുത്തുള്ള അങ്കണവാടിയില്‍ അഭയം പ്രാപിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. രാവിലെയോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























