കൊങ്കണ്‍ പാതയിലെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു....

കൊങ്കണ്‍ പാതയിലെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു.... ഖേഡിനുസമീപം വിന്‍ഹെരെ-ദിവാന്‍ഖാവതി സ്റ്റേഷനുകള്‍ക്കിടയില്‍ ഞായറാഴ്ച വൈകുന്നേരം മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.
തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ്, എല്‍.ടി.ടി.യില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ഗരീബ്രഥ്, എല്‍.ടി.ടി.-മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ് തുടങ്ങി ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കുകയും പലതും വഴിതിരിച്ചും വിട്ടു.
ഞായറാഴ്ച കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട ഗരീബ്രഥ് എക്സ്പ്രസ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ സാവന്ത്വാടിയെത്തിയെങ്കിലും 12 മണിക്കൂറോളം അവിടെക്കിടന്ന ശേഷമാണ് മുംബൈയിലേക്കു പുറപ്പെട്ടത്.
റദ്ദാക്കിയ തീവണ്ടികള്‍
മംഗളൂരു-എല്‍.ടി.ടി. മത്സ്യഗന്ധ(12620), എല്‍.ടി.ടി.-കൊച്ചുവേളി(12201), സി.എസ്.ടി.-മംഗളൂരു(12133), ദിവ-രത്നഗിരി(50103), സി.എസ്.ടി.-മഡ്ഗാവ് കൊങ്കണ്‍കന്യ(20111), തിരുവനന്തപുരം-എല്‍.ടി.ടി. നേത്രാവതി(16346), മംഗളൂരു-സി.എസ്.ടി.(12134), കൊച്ചുവേളി-എല്‍.ടി.ടി.(12202), മഡ്ഗാവ്-സി.എസ്.ടി. മാണ്ടവി(10104), സാവന്ത്വാടി-ദാദര്‍(11004), സി.എസ്.ടി.-മഡ്ഗാവ് വന്ദേഭാരത്(22229)
https://www.facebook.com/Malayalivartha
























