തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു...പ്രഭാതനടത്തതിനിടെയാണ് അക്രമം

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യന്‍ ആണ് കൊല്ലപ്പെട്ടത്.
നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് സെക്രട്ടറി ആണ് കൊല്ലപ്പെട്ട ബാലസുബ്രഹ്മണ്യന്‍. പ്രഭാതനടത്തതിനിടെയാണ് ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ബാലസുബ്രഹ്മണ്യന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയാണ് . കൊലപാതകത്തിന് പിന്നില്‍ കുടുംബ വൈരാഗ്യമാണോയെന്നും പൊലീസ് സംശയിക്കുന്നു. കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നേരത്തെ തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്‌ട്രോങ്ങും കൊല്ലപ്പെട്ടിരുന്നു. ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ബൈക്കുകളില്‍ എത്തിയ 6 അംഗ സംഘം കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























