ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കം... കൈയ്യാങ്കളിയില്‍ 19-കാരനു ദാരുണാന്ത്യം

മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 19-കാരനു ദാരുണ മരണം. താനെ മുംബ്ര സ്വദേശിയായ സൂഫിയാന്‍ ഷേഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്‍, ശംസുദ്ദീന്‍ സയ്യിദ് എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഒളിവിലാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെ സൂഫിയാനും പ്രതികളിലൊരാളായ ആസിഫും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു .തുടര്‍ന്ന് തര്‍ക്കം കൈയാങ്കളിയിലെത്തി. ആസിഫ് സൂഫിയാനെ പിടിച്ചുവെയ്ക്കുകയും ഈ സമയം മറ്റൊരു പ്രതിയായ ഇമ്രാന്‍ കത്തിയുമായി വരികയുമായിരുന്നു.
തുടര്‍ന്ന് ഇമ്രാന്‍ കൈമാറിയ കത്തി ഉപയോഗിച്ച് ശംസുദ്ദീനാണ് സൂഫിയാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വയറില്‍ മൂന്നുതവണ കുത്തേറ്റ സൂഫിയാനെ പിന്നീട് മുംബയിലെ കല്‍വാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൃത്യത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതികളില്‍ രണ്ടുപേരെ പോലീസ് പിന്നീട് പിടികൂടി. ഒളിവില്‍പോയ ആസിഫിനായി തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























