Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

രാജ്യത്ത് അപൂർവ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു... മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി..ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്..പഠിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു..

17 JULY 2024 04:27 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് അപൂർവ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഗുജറാത്തിൽ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധിച്ച് ഇന്നലെ രണ്ടുകുട്ടികൾകൂടി മരണപ്പെട്ടു. ഇതോടെ അപൂർവ്വ വൈറസാൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേഷ് പട്ടേൽ അറിയിച്ചു. സംസ്ഥാനത്ത് ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്.ഗുജറാത്തിലെ സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് ചന്ദിപുര കേസുകൾ റിപ്പോർ‌ട്ട് ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ചന്ദിപുര വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു. മരണസാദ്ധ്യത കൂടുതലുള്ള ചന്ദിപുര വൈറസ് ബാധയേൽക്കുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ട്.

 

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ഏകോപിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.സബർകാന്തിലെ ഹിമത്‌നഗർ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തത്. ശക്തമായ പനി, മസ്തിഷ്‌കജ്വരം, കടുചത്ത ശരീരവേദന, തലവേദന, ശ്വാസതടസം, വിളർച്ച എന്നിവയാണ് ചന്ദിപുര വൈറസ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണ് രോഗം പരത്തുന്നത്. അണുബാധ വളരെവേഗം പടരുന്നതിനാൽ രോഗം ബാധിച്ച് 24-48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.15 വയസിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലായും രോഗം പകരുന്നതെന്ന് അധികൃതർ പറയുന്നു.

സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകൾ പുണെ ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചിരിക്കുകയാണ്.ശക്തമായ പനി, മസ്തിഷ്കജ്വരം (അക്യൂട്ട് എൻസെഫലൈറ്റിസ്) എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണ് രോഗം പരത്തുന്നത്.അതെ സമയം കേരളത്തിലെയും സ്ഥിതി വളരെ ഗുരുതരമാണ്. സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ പത്ത് പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണുള്ളത്. ഇന്ന് മാത്രം 13,196 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോ​​ഗമിക്കുന്നതായി ആരോ​ഗ്യവകുപ്പ് അറിയിച്ചു.

 

സംസ്ഥാനത്ത് ഇന്ന് 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 416 പേർ ഡെങ്കിപ്പനിയു‌ടെ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയാണ്. പനി ബാധിച്ച് രണ്ട് മരണവും മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തി‌ട്ടുണ്ട്.42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരോ​ഗ്യവകുപ്പ് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക.ഇന്നലെയും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്തിൻ്റെ വിവധ ഭാഗങ്ങളിൽ നിന്ന് 11 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്.വെള്ളിയാഴ്ച്ച നാല് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്.സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചവർ മെഡിക്കൽ കോളേജിലും ഒരാൾ എസ്എടി ആശുപത്രിയിലും ഐരാണിമുട്ടം ഐസൊലേഷൻ വാർഡിലുമായി ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (10 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (10 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (11 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (11 hours ago)

Malayali Vartha Recommends