ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരണം മൂന്ന്.. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റതായും ബന്ധപ്പെട്ട അധികൃതര്‍ .
15904 നമ്പര്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിന്‍ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകള്‍ക്കിടയില്‍ പിക്കൗരയിലാണ് പാളംതെറ്റിയത്. ബുധനാഴ്ച രാത്രി 11.35-നാണ് ചണ്ഡീഗഡില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടത്. നാല് എസി കോച്ചുകള്‍ ഉള്‍പ്പടെ 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടെന്നാണ് സൂചനകള്‍. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയായിരുന്നു.
https://www.facebook.com/Malayalivartha

























