കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട ലോറിയും മലയാളി ഡ്രൈവറും മണ്ണിനടിയിലെന്ന് സംശയം

കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട ലോറിയും മലയാളി ഡ്രൈവറും മണ്ണിനടിയിലെന്ന് സംശയം. കോഴിക്കോട് സ്വദേശി അര്‍ജുനാണ് അപകടത്തില്‍പ്പെട്ടു പോയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂരില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത്. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറി കിടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. അര്‍ജുന്റെ ഫോണ്‍ ഒരു തവണ ബെല്ലടിച്ചത് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് ഇതുവരെ കാര്യക്ഷമമമായ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമൊണ് കുടുംബത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha

























