ഇന്ത്യൻ നാവികസേനയ്‌ക്ക് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനായി 70,000 കോടി രൂപയുടെ വൻ കരാറിന് ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം.... ഉടൻ അംഗീകാരം നൽകുമെന്ന് സൂചന

ഇന്ത്യൻ നാവികസേനയ്‌ക്ക് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനായി 70,000 കോടി രൂപയുടെ വൻ കരാറിന് ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം . ഇതിനായി ഉടൻ അംഗീകാരം നൽകുമെന്നാണ് സൂചന . ഈ അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഏറ്റവും സാങ്കേതികമായി നൂതനമായ കപ്പലുകളായിരിക്കും. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന നീലഗിരി ക്ലാസിന്റെ തുടർച്ചയാണിത്.
തദ്ദേശീയമായി വികസിപ്പിച്ച അഗ്നി നിയന്ത്രണ സംവിധാനങ്ങൾ, ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ, അന്തർവാഹിനി വിരുദ്ധ ആയുധങ്ങൾ, ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ എന്നിവ വഹിക്കാൻ കഴിയും വിധമാകും ഇവയുടെ നിർമ്മാണം . പ്രോജക്ട് 17 എ പ്രകാരം നടന്നുകൊണ്ടിരിക്കുന്ന ഫ്രിഗേറ്റുകളുടെ നിർമ്മാണത്തിൽ ഈ യാർഡുകൾ ഇതിനകം ഏർപ്പെട്ടിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽശാലകളായ മസഗോൺ ഡോക്ക്‌യാർഡ്‌സ് ലിമിറ്റഡും (എംഡിഎൽ) ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സും (ജിആർഎസ്ഇ) ആണ് പ്രോജക്ട് 17 എ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും വികസിത കപ്പൽശാലകളിലൊന്നാണ് MDL . ഈ കരാറോടെ വിദേശത്ത് നിന്നടക്കം കരാറുകൾ കമ്പനിയെ തേടിയെത്തുമെന്നും റിപ്പോർട്ടുണ്ട്.
മുംബൈ ആസ്ഥാനമായുള്ള യാർഡ് നിലവിൽ കൽവാരി ക്ലാസ് അന്തർവാഹിനികൾ, പ്രോജക്റ്റ് 17 എ ക്ലാസ് ഫ്രിഗേറ്റുകൾ എന്നിവ നിർമ്മിക്കുന്നുണ്ട് . കൂടാതെ പ്രോജക്റ്റ് 15 ബി ക്ലാസ് ഡിസ്ട്രോയറുകളുടെ നിർമ്മാണം അടുത്തിടെ പൂർത്തിയാക്കുകയും ചെയ്തു. അതേസമയം ഫിലിപ്പീൻസിലേക്കുള്ള ബ്രഹ്‌മോസ് മിസൈൽ കയറ്റുമതിക്കുപിന്നാലെ സുഖോയ് സു-30 എം.കെ.ഐ. യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിച്ച് കയറ്റുമതിചെയ്യാൻ റഷ്യയുമായി ധാരണ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനവേളയിലാണ് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നത്. റഷ്യൻ സഹകരണത്തോടെയാകും നിർമാണം. വിമാനത്തിന്റെ ഇന്ത്യയിലെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡും(എച്ച്.എ.എൽ.) റഷ്യൻ സുഖോയിസും ഇക്കാര്യത്തിൽ ചർച്ചനടത്തി.
ഇന്ത്യൻ വ്യോമസേനയ്ക്കായി നിർമിച്ച 272 സു-30 എം.കെ.ഐ. വിമാനങ്ങളുടെ വിതരണം എച്ച്.എ.എൽ. നേരത്തേ പൂർത്തിയാക്കിയിരുന്നു. ഇതിൽ 50 എണ്ണം റഷ്യയിലും 222 എണ്ണം എച്ച്.എ.എലിന്റെ നാസിക്കിലെ പ്ലാന്റിലുമാണ് നിർമിച്ചത്. ഇവയിൽ 40 എണ്ണത്തിന് സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസിനെ വഹിക്കാൻ ശേഷിയുണ്ട്.
വ്യോമസേനയ്ക്ക് ലഭിക്കാനുള്ള 12 സുഖോയ് വിമാനങ്ങൾ പുതിയ സാങ്കേതികവിദ്യയുപയോഗിച്ച് റഷ്യയുടെ സഹായത്തോടെ ഇന്ത്യ നിർമിക്കും.
ചൈന, അൽജീരിയ, ഇൻഡൊനീഷ്യ, മലേഷ്യ, യുഗാൺഡ, വെനസ്വേല, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് സുഖോയ് വിമാനത്തിന്റെ വിവിധ പതിപ്പുകൾ ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha

























