ഡല്‍ഹിയില്‍ വീണ്ടും മഴ... വെള്ളക്കെട്ടില്‍ വീണ് ഏഴുവയസ്സുകാരന്‍ മരിച്ചു

ഡല്‍ഹിയില്‍ വീണ്ടും മഴ... വെള്ളക്കെട്ടില്‍ വീണ് ഏഴുവയസ്സുകാരന്‍ മരിച്ചു. കനത്ത മഴയില്‍ ഡല്‍ഹി ന്യൂ അശോക് നഗറില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നു വീണു. മധ്യ, തെക്ക്, തെക്ക് പടിഞ്ഞാറ്, കിഴക്കന്‍ ഡല്‍ഹിയിലും കനത്ത മഴ പെയ്തു.
നിര്‍ത്താതെ പെയ്യുന്ന മഴ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. ഗുരുഗ്രാമില്‍ 70 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
ബസ് സ്റ്റാന്‍ഡ് റോഡ്, ഷീറ്റ്ല മാതാ റോഡ്, നര്‍സിംഗ്പൂര്‍ സര്‍വീസ് റോഡ്, ബസായി ചൗക്ക്, ഖണ്ഡ്സ, സഞ്ജയ് ഗ്രാം റോഡ്, സോഹ്ന റോഡ്, സുഭാഷ് ചൗക്ക്, സെക്ടറുകള്‍ 30, 31, 40, 45, 47, 51 എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ഗുരുഗ്രാമിലുടനീളം പലയിടത്തും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
"
https://www.facebook.com/Malayalivartha

























