അനന്ത്‌നാഗില്‍ ഭീകരര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതം

അനന്ത്‌നാഗില്‍ ഭീകരര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതം.ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.
പരിക്കേറ്റ നാട്ടുകാരില്‍ ഒരാള്‍ ഇന്നലെ മരണത്തിനു കീഴടങ്ങി. നാലോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കരുതുന്ന അഹ്ലന്‍ ഗഗര്‍മണ്ഡു വനമേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
പ്രദേശവാസികള്‍ ഭീകരര്‍ക്കൊപ്പം പ്രദേശവാസികളുമുണ്ടോ എന്നതില്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ . പരിക്കേറ്റ മൂന്ന് സൈനികരും പ്രദേശവാസിയും ചികിത്സയില്‍ കഴിയുകയാണ്. തെക്കന്‍ കാശ്മീരിലെ കോക്കര്‍നാഗ് അഹ്ലാന്‍ ഗഗര്‍മണ്ഡു വനമേഖലയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്.
"
https://www.facebook.com/Malayalivartha

























