തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം.... 6.3 തീവ്രത രേഖപ്പെടുത്തി

തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ പിടിച്ചുകുലുക്കി. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്‌പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകളുള്ളത്. 9.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .
കിഴക്കന്‍ തയ്വാനിലെ ഹുവാലിയനില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ തയ് വാനില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്. ഇതുവരെ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല
"
https://www.facebook.com/Malayalivartha

























