അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ അമേരിക്കയുടെ താണ്ഡവം തുടങ്ങി

രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം. ബാബ് അൽ മൻദബ് കടലിടുക്കിൽ വെച്ചാണ് കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായതെന്ന് ചെവ്വാഴ്ച പെന്റഗൺ സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷം നവംബർ മുതലാണ് ചെങ്കടലിലും ഗൾഫ് ഓഫ് ഏദനിലും കപ്പലുകൾ ലക്ഷ്യം വെച്ച് ഹൂതികൾ ആക്രമണം ആരംഭിച്ചത്. ഗാസയിൽ നടക്കുന്ന ആക്രമണത്തിന് മറുപടിയാണെന്നായിരുന്നു ഈ ആക്രമണങ്ങളെക്കുറിച്ച് ഹൂതികൾ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ എട്ട് ആളില്ലാ വിമാനങ്ങളും അഞ്ച് ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ആന്റി ഷിപ്പ് ക്രൂസ് മിസൈലുകളും ഹൂതികൾ വിക്ഷേപിച്ചു. എന്നാൽ ഇവയെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് നശിപ്പിച്ചുവെന്നാണ് അമേരിക്കൻ സൈന്യം അറിയിച്ചിരിക്കുന്നത്.
കപ്പലുകൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റിട്ടുമില്ല - പെന്റഗൺ വക്താവ് മേജർ ജനറൽ പാറ്റ് റൈഡർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ആക്രമണം നടത്തിയതായി ഹൂതികളും അറിയിച്ചിട്ടുണ്ട്.
കുറഞ്ഞത് മൂന്ന് സ്ഥലങ്ങളിലെങ്കിലും നിരവധി ആയുധ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൊണ്ടുള്ള ആക്രമണം ആണ് അമേരിക്ക നടത്തിയിരിക്കുന്നത് . കഴിഞ്ഞ ദിവസങ്ങളിലായി അമേരിക്കയുടെ നിരവധി fighter ജെറ്റുകളാണ് പശ്ചിമേഷ്യയിലേക്ക് എത്തിയത് . അതിനു പിന്നാലെയാണ് ഇപ്പോൾ ഹൂത്തികൾക്ക് നേർക്ക് അമേരിക്കയുടെ സംഹാര താണ്ഡവം നടന്നിരിക്കുന്നത് . ഹൂത്തികളുടെ ആയുധപ്പുരയാണ് അമേരിക്ക തകർത്തിരിക്കുന്നത് . ചെങ്കടലിലെയും ഏദൻ ഉൾക്കടലിലെയും കപ്പലുകളെ ലക്ഷ്യമിടാൻ ഉപയോഗിക്കുന്ന നൂതന പരമ്പരാഗത ആയുധങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നു,
ആക്രമണം നടത്താൻ യുഎസ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നായ ചെങ്കടലിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ മാസങ്ങളോളം കപ്പലുകളെ ലക്ഷ്യം വച്ചിരുന്നു, ഹമാസിനെതിരെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിനുള്ള പ്രതികരണമായാണ് ഹൂതികൾ തങ്ങൾ നടത്തുന്ന ആക്രമങ്ങളുടെ വിശേഷിപ്പിക്കുന്നത് . ഹൂത്തികളും ഹമാസും ഹിസ്ബുള്ളയും യെമൻ, സിറിയ, ഗാസ, ഇറാഖ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇറാൻ നേതൃത്വത്തിലുള്ള സഖ്യത്തിൻ്റെ ഭാഗമാണ്, കഴിഞ്ഞ വർഷം യുദ്ധം ആരംഭിച്ചതുമുതൽ ഇസ്രായേലിനെയും സഖ്യകക്ഷികളെയും ആക്രമിച്ചു.
https://www.facebook.com/Malayalivartha























