Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അമേരിക്കന്‍ കാബിനെറ്റില്‍ ഇനി വടക്കഞ്ചേരിക്കാരനായ വിവേക് രാമസ്വാമിയും ..

14 NOVEMBER 2024 05:57 PM IST
മലയാളി വാര്‍ത്ത


അധികാരത്തിലേറുംമുമ്പേ അമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടും തന്നെ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരിയിലാണ് പ്രസിഡന്റ് സ്ഥാനമേൽക്കുന്നതെങ്കിലും തന്റെ ക്യാബിനറ്റിലേക്കുള്ള അംഗങ്ങളെ നിയമിക്കുന്ന തിരക്കിലാണ് അദ്ദേഹം. ട്രംപിന്റെ ക്യാബിനറ്റിൽ 39കാരൻ വിവേക് രാമസ്വാമിയും ഉണ്ടാകുമെന്നതിൽ കേരളത്തിനും അഭിമാനിക്കാം. ട്രംപ് പുതുതായി അവതരിപ്പിക്കുന്ന വകുപ്പും അതിനെ നിയന്ത്രിക്കാൻ നിയമിക്കപ്പെട്ട രണ്ട് പുതുമുഖങ്ങളുമാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ച.

യുഎസിൽ പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും വരുന്നു എന്നത് തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ വിഷയം ..പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) ചുമതല വഹിക്കാൻ ട്രംപ് തിരഞ്ഞെടുത്തത് സാക്ഷാൽ ഇലോൺ മസ്കിനെയും റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിവേക് രാമസ്വാമിയെയും. ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്‍എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമാണ് മസ്ക്. . ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് തന്നെയാണ് ഏജൻസിയുടെ തലപ്പത്തേക്ക് ഇരുവരെയും തിരഞ്ഞെടുത്തതും. യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിന് പണവും പിന്തുണയും നൽകിയ മസ്‌കിനും വിവേക് രാമസ്വാമിക്കും ഇതോടെ ട്രംപ് സര്‍ക്കാരില്‍ നിര്‍ണായക ഉത്തരവാദിത്വമാണുണ്ടാകുക.

ഇവർ സര്‍ക്കാരിന്റെ ഭാഗമല്ലെങ്കിലും പുറത്തുനിന്ന് ഉപദേശവും മാര്‍ഗനിര്‍ദേശവുമായി വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഈ ഏജൻസി ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്നത് ഇതുവരെ വ്യക്തമല്ലെങ്കിലും, കോണ്‍ഗ്രസിന്റെ നടപടിയില്ലാതെ ഒരു ഔദ്യോഗിക സര്‍ക്കാര്‍ ഏജന്‍സി സൃഷ്ടിക്കാന്‍ കഴിയില്ല.

വിപ്ലവകരമായ പരിഷ്‌കരണങ്ങള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. ബ്യൂറോക്രസിയുടെ ചട്ടക്കൂടുകള്‍ ലഘൂകരിക്കുക, അധിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, ചെലവുചുരുക്കല്‍, ഫെഡറല്‍ ഏജന്‍സികളെ പുന:സംഘടിപ്പിക്കുക എന്നിവയും പുതിയ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. 2026 ജൂലൈ 4-നകം ഏജൻസിയുടെ പ്രവർത്തനം അവസാനിക്കുമെന്നും സ്വാതന്ത്ര്യ പ്രഖ്യാപനം ഒപ്പിട്ടതിൻ്റെ 250-ാം വാർഷികത്തിൽ ചെറുതും കാര്യക്ഷമവുമായ ഒരു സർക്കാർ രാജ്യത്തിന് ഒരു സമ്മാനം ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് എന്നിവയുടെ സിഇഒ ആണ് മസ്‌ക്. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകനാണ് മലയാളി കൂടിയായ വിവേക് രാമസ്വാമി. 1985 ഓഗസ്റ്റ് 9ന് അമേരിക്കയിലെ ഒഹായോയിലാണ് വിവേകിന്റെ ജനനം. ഇക്കുറി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ വിവേക് രാമസ്വാമിയും രംഗത്തുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ട്രംപിനുവേണ്ടി വഴിമാറി. ജന്മംകൊണ്ട് അമേരിക്കക്കാരൻ ആയതുകൊണ്ടാണ് വിവേകിന് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത്.

പാലക്കാട് വടക്കഞ്ചേരിയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് വിവേകിന്റെ മാതാപിതാക്കള്‍. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ. ഗണപതി അയ്യരുടെ മകൻ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛൻ. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി.

അമ്മ ജെറിയാട്രിക് സൈക്യാട്രിസ്റ്റ്‌, അച്ഛന്‍ എന്‍ജിനിയര്‍. അനിയന്‍ ശങ്കറിനൊപ്പം സിന്‍സിനാറ്റിയിലാണ് വിവേക് ചെറുപ്പം ചിലവഴിച്ചത്. പഠനത്തില്‍ മിടുക്കനായിരുന്നു വിവേക്. പോരാത്തതിന് ദേശീയതലം ജൂനിയര്‍ ടെന്നീസ് കളിക്കാരനും. ഹാര്‍വാര്‍ഡില്‍നിന്ന് ബയോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിവേക് പിന്നീട് യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമപഠനവും നടത്തി. അവിടെ മെഡിസിന് പഠിക്കുകയായിരുന്ന അപൂര്‍വ തിവാരിയാണ് വിവേകിന്റെ ഭാര്യ . ലാരിംഗോളജിസ്റ്റും സര്‍ജനുമായ അപൂര്‍വയുമായി 2015-ല്‍ വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. തന്റെ പൗരസ്ത്യ വേരുകളെപ്പറ്റി അഭിമാനം കൂറുന്ന വിവേക് അറിയപ്പെടുന്ന വീഗന്‍ കൂടിയാണ്. തമിഴ് നന്നായി വഴങ്ങുന്ന വിവേകിന് സംസാരിക്കാനറിയില്ലെങ്കിലും മലയാളം കേട്ടാല്‍ മനസ്സിലാകും.

 



ഇതിനിടെ പുതിയ ഏജൻസിയുടെ പേരും ഇലോണ്‍ മസ്ക് പ്രൊമോട്ട് ചെയ്യുന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരും തമ്മിലുള്ള സാമ്യം വലിയ ചർച്ചയായിട്ടുണ്ട്. പുതിയ ഏജൻസിയുടെ ചുരുക്കപ്പേര് ഡോഗ് എന്നും ട്രംപിന്‍റെ ക്രിപ്റ്റോ കറന്‍സിയുടെ പേര് ഡോഗ് കോയിന്‍ എന്നുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (1 minute ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 minutes ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (14 minutes ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (23 minutes ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (1 hour ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (1 hour ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (1 hour ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (2 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (2 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (4 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (5 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (5 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (5 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends