അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച യുട്യൂബര്‍ 9.5 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് സെബി

റജിസ്‌ട്രേഷനില്ലാതെ അനുമതിയില്ലാത്ത നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയും നിക്ഷേപത്തിനു പ്രേരിപ്പിക്കുകയും ചെയ്ത ഇന്‍ഫ്‌ലുവന്‍സറോട് 9.5 കോടി രൂപ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് സെബി. 19 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്റെ കമ്പനിക്കുമെതിരെയാണ് സെബി നടപടിയെടുത്തത്.
2025 ഏപ്രില്‍ 4 വരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സമ്പാദിച്ച തുകയായ 9.5 കോടി തിരികെ നല്‍കാനും ഉത്തരവിട്ടു.
അനുമതിയില്ലാത്ത നിക്ഷേപ ഉപദേശങ്ങള്‍, വ്യാപാര ശുപാര്‍ശകള്‍, നിര്‍വഹണ സേവനങ്ങള്‍ എന്നിവയിലൂടെ ഭാരതിയും അദ്ദേഹത്തിന്റെ കമ്പനിയും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചതായി സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
രണ്ട് യൂട്യൂബ് ചാനലുകളിലായി 19 ലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള ഭാരതി, തന്നെ പിന്തുടരുന്നവര്‍ക്ക് അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ സ്വാധീനം പ്രയോജനപ്പെടുത്തിയതായി കണ്ടെത്തി.
https://www.facebook.com/Malayalivartha
























